ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് മദ്രാസി. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവത്തകര്‍. സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. തമിഴ്‌നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ ഒന്നാം തീയതി ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.
Brace yourself for a mad ride with yours truly Madharaasi ❤️🔫#MadharaasiOnPrime, Oct 1@SriLakshmiMovie @Siva_Kartikeyan @ARMurugadoss @anirudhofficial @VidyutJammwal #BijuMenon @rukminitweets @actorshabeer @vikranth_offl @SudeepElamon pic.twitter.com/McLGlMBEN4
— prime video IN (@PrimeVideoIN) September 26, 2025
180 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മുടക്കുമുതല്‍ തിരികെ ലഭിച്ചത് ശിവകാര്‍ത്തികേയന്‍ എന്ന ഒരാള്‍ കരണമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ അഭിപ്രായം. ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. പോലീസ് വേഷത്തിലാണ് ബിജു മേനോന്‍ സിനിമയില്‍ എത്തുന്നത്. ആദ്യമായാണ് എ ആര്‍ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്നത്. വിധ്യുത് ജമാല്‍, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
















