മലയാൡകള്‍ക്ക് എന്നും പ്രിയങ്കരിയായ താരമാണ് ഉര്‍വ്വശി. മികച്ച കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും ഇന്നും ഏറെ ആരാധകരുളള നടിയാണ് ഉര്‍വ്വശി. ഇപ്പോഴിതാ ധ്യാന്‍ ശ്രീനിവാസനെയും,വിനീത് ശ്രീനിവാസനെ കുറിച്ചും ഉര്‍വ്വശി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒട്ടും സീരിയസ് അല്ലാത്ത പയ്യനാണെന്നും പക്ഷേ വിനീത് അങ്ങനല്ലെന്നും വളരെ വിനയവും സിനിമ ഒരുപാട് ആലോചിച്ച് ചെയ്യുന്ന ആളാണെന്നും ഉര്‍വ്വശി പറയുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
ഉര്‍വ്വശിയുടെ വാക്കുകള്‍ ഇങ്ങനെ…..
‘ധ്യാന്‍ ഒട്ടും സീരിയസ് അല്ലാത്ത ഒരു പയ്യനാണ്…വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് പോലെ അപ്പോള്‍ നമ്മളും അവന്റെ കൂടെ അങ് കൂടും. അങ്ങോട്ട് പോകണ്ട എന്ന് പറഞ്ഞാല്‍ അവന്‍ അങ്ങോട്ട് തന്നെ പോകും അതുകൊണ്ട് ഇങ്ങോട്ട് വരന്‍ പറയുന്നതാണ് എളുപ്പം. പക്ഷേ വിനീത് അങ്ങനല്ല വളരെ വിനയവും സിനിമ ഒരുപാട് ആലോചിച്ച് ചെയ്യുന്ന ആളാണ്. ഇവരെയൊക്കെ ചെറുപ്പത്തില്‍ കാണുമ്പോഴും സ്‌നേഹമുണ്ട് ഇപ്പോഴും ഉണ്ട്. ദുല്‍ഖറിന്റെ ഒപ്പം എനിക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടില്ല…കാരവന്‍ ഇല്ലാതിരുന്ന സമയത്തെ സിനിമ സെറ്റുകള്‍ മിസ് ചെയ്യുന്നുണ്ട്. ഒന്നിച്ചിരുന്നുള്ള ആഹാരം കഴിക്കലും സംസാരവും ഒക്കെ മിസ് ചെയ്യുന്നുണ്ട്’.
അതേസമയം, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന് ചിത്രത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉര്‍വശി നേടി.
















