കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന് നിര്‍മിച്ച് ജിജു അശോകന് സംവിധാനം ചെയ്ത ‘പുള്ളി’ എന്ന ചിത്രമാണ് പുതുതായി ഒടിടിയിലേക്ക് എത്തുന്നത്. ഒന്നര വര്‍ഷത്തിന് മുന്‍പ് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 2023 ഡിസംബര്‍ 8 ന് ആയിരുന്നു റിലീസ്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. 27 മുതല്‍ ഈ പ്ലാറ്റ്ഫോമിലൂടെ ചിത്രം കാണാനാവും.
ദേവ് മോഹന്‍ നായകനായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.
ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ബിജിബാല്‍ ആണ്. ഛായാഗ്രഹണം ബിനുകുര്യന്‍. ദീപു ജോസഫാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. കോ പ്രൊഡ്യൂസര്‍ : ലേഖ ഭാട്ടിയ, ത്രില്‍സ് : വിക്കി മാസ്റ്റര്‍, കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബിജു.കെ.തോമസ്. ട്രെയിലര്‍, ടീസര്‍, സ്പെഷ്യല്‍ ട്രാക്സ്: മനുഷ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍: എബ്രഹാം സൈമണ്‍. ഫൈനല്‍ മിക്സിങ്: ഗണേഷ് മാരാര്‍. കളറിസ്റ്റ്: ലിജു പ്രഭാകര്‍. വിഎഫ്എക്സ്: മാഗസിന് മീഡിയ. ഡിസൈന്‍: സീറോ ക്ളോക്ക്.
















