തിരുവനന്തപുരം: എയിംസ് വിവാദത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിയിലെ തർക്കം അവസാനിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹംഎയിംസ് ഇല്ലാതാക്കാൻ നോക്കുന്നുവെന്നും വിമർശിച്ചു. എയിംസ് എത്രയോ മുമ്പ് കേരളത്തിൽ ലഭിക്കേണ്ടതായിരുന്നു എന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
എൽഡിഎഫ് സർക്കാരും എംപിമാരും കേന്ദ്രസർക്കാരിനോട് ആവശ്യം ഉന്നയിച്ചു. കിനാലൂരിൽ ഭൂമി കണ്ടെത്തി നൽകി. കേന്ദ്ര ആരോഗ്യമന്ത്രിയോ സർക്കാരോ കിണാലൂരിലെ ഭൂമി സ്വീകാര്യമല്ലെന്ന് പറഞ്ഞിട്ടില്ല. വികസന കാര്യത്തിൽ എങ്കിലും കേരള ബിജെപി തമ്മിൽ തല്ല് അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
















