ജോർജുകുട്ടിയെ അഭിനന്ദിച്ച് ദൃശ്യം സെറ്റ്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ മഹാനടൻ മോഹൻലാലിന് സ്വീകരണം നൽകി വരവേറ്റിരിക്കുകയാണ് ‘ദൃശ്യം’ സിനിമയുടെ അണിയറപ്രവർത്തകർ. . ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഒപ്പം കേക്ക് മുറിച്ചാണ് ഈ സന്തോഷം ആഘോഷമാക്കിയിരിക്കുന്നത്. ആഘോഷത്തിന്റെ ചിത്രങ്ങൾ നടി മീന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
‘ദൃശ്യ’ത്തിലെ കഥാപാത്രമായ ജോർജുകുട്ടിയുടെ ലുക്കിലാണ് ലാലേട്ടനെ കാണാൻ പറ്റുന്നത്. അൻസിബ ഹസ്സൻ, എസ്തർ, ഇർഷാദ്, ജീത്തു ജോസഫ്, സിദ്ധു പനയ്ക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ലൊക്കേഷനിൽ നിന്നും മീന പങ്കുവച്ച ചിത്രങ്ങൾ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

‘ലാലേട്ടനെ ഒരു സഹതാരമെന്ന് വിളിക്കുന്നത് ബഹുമതിയാണ്, എന്നാൽ അദ്ദേഹത്തെ ഒരു സുഹൃത്തെന്ന് വിളിക്കുന്നത് അനുഗ്രഹവും. അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രതിഭയും ഓരോ കഥാപാത്രങ്ങളിലും ശോഭിക്കുന്നു. സൗഹൃദത്തിന്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ, നിങ്ങളെക്കുറിച്ച് വലിയ അഭിമാനമുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിനായി വലിയ ആകാംക്ഷയിലാണ്.’ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മീന കുറിച്ചു. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: drishyam 3 crew celebrates mohanlals award
















