മലയാളി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ത്രില്ലർ ചിത്രമായ കരം. വലിയ പ്രതീക്ഷയോടെ ആയിരുന്നു ഈ ഒരു സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ ഓരോരുത്തരും കാത്തിരുന്നത്.. ഈ ചിത്രത്തിന് ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ എന്തുകൊണ്ടാണ് നോബിൾ എന്ന നായകൻ ഈ ചിത്രത്തിലേക്ക് വന്നത് എന്നതിന് മറുപടി പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിനീത് തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്
നോബിളിന്റെ തിരക്കഥയാണ് ഈ സിനിമയുടേത് അതുകൊണ്ടുതന്നെയാണ് നോബിൾ ഈ സിനിമയിൽ നായകൻ ആവട്ടെ എന്ന് കരുതിയത് അതിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ഈ കഥയുടെ നറേഷൻ നോബിൾ എന്നോട് പറയുന്ന സമയത്ത് തന്നെ എനിക്ക് തോന്നിയിരുന്നു ഇത് നോബൽ തന്നെ ചെയ്താൽ നന്നാകുമെന്ന് അതിന്റെ പ്രധാനമായ കാരണം ഞാൻ ഇതുപോലെ മറ്റൊരു നറേഷൻ കേട്ടിട്ടുണ്ട് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയുടെ കഥ പറയുവാൻ വിഷ്ണു എന്നെ തേടി വന്നിട്ടുണ്ട്
എന്നോട് ഈ കഥ വിഷ്ണു പറയുന്ന സമയത്ത് ഞാൻ ചിന്തിച്ചിരുന്നു ഇത് ഇയാൾക്ക് തന്നെ ചെയ്താൽ എന്താണ് എന്ന് അത് വിഷ്ണു തന്നെ ചെയ്തപ്പോൾ അത്രയും മനോഹരമായി മാറുകയും ചെയ്തു. ആ കഥാപാത്രമായി ഞാൻ ചെയ്യുവാൻ വേണ്ടിയായിരുന്നു വിഷ്ണു വന്നത് അതെനിക്ക് ഇഷ്ടപ്പെട്ടതായിരുന്നു എന്നും വിനീത് പറയുന്നു
















