മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ മോഹൻലാലിനെ മാത്രമാണ് നമുക്ക് അറിയാവുന്നത് എന്നാൽ അതിനുമപ്പുറം മറ്റൊരു മോഹൻലാൽ ഉണ്ട് ആ മോഹൻലാലിനെ കുറിച്ചാണ് ശാന്തി വില്യംസ് എന്ന നടി പറയുന്നത് തന്റെ ഭർത്താവായ വില്യംസിന്റെ അടുത്ത സുഹൃത്തായ മോഹൻലാലിനെ കണ്ടുവളർന്ന ശാന്തിക്ക് അദ്ദേഹത്തിന്റെ മരണത്തിന് പോലും പങ്കെടുക്കാത്ത മോഹൻലാലിനെ കുറിച്ച് പറയാൻ ഒരു വല്ലാത്ത വേദനയുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത് ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് ശാന്തി പറഞ്ഞത് ഇങ്ങനെയാണ്
മോഹൻലാലുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. എന്നിട്ട് അദ്ദേഹം മരിച്ചപ്പോള്‍ പോലും ലാൽ വന്നില്ല. ഹലോ മദ്രാസ് എന്ന പടത്തിലാണ് ലാലു വരുന്നത്.
ആ പടത്തിന്റെ ഷൂട്ടിങ് സമയത്ത് ലാല്‍ വീട്ടിലേക്ക് വരുമായിരുന്നു, ഭക്ഷണമൊക്കെ കഴിക്കും. പിന്നെ തുടർച്ചയായി ഞങ്ങളുടെ മൂന്ന് പടങ്ങളില്‍ അഭിനയിച്ചു. ആ സമയത്തൊക്കെ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കും. അടുക്കളയിലേക്ക് നേരെ കയറിപ്പോകും. അത്രയും സ്വാതന്ത്ര്യമായിരുന്നു. വില്യേട്ടന് ലാല്‍ അനിയനെ പോലെയായിരുന്നു.
ജീവൻ്റെ ജീവൻ ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് മോഹൻലാല്‍ വന്നിരുന്നു, ആ സമയത്ത് ഞാൻ 9 മാസം ഗർഭിണിയായിരുന്നു. വില്ലിയേട്ടൻ പറഞ്ഞു ലാലിന് 60,000 രൂപ കൊടുക്കാനുണ്ട്, അത് കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാൻ എന്റെ ആഭരണങ്ങളൊക്കെ പണയം വെച്ച് ലാലിന് പൈസ കൊടുത്തു. എന്തിനാണ് ചേച്ചി വയ്യാതെ വന്നതെന്ന് ചോദിച്ചു. കാശ് ആവശ്യമുണ്ടെങ്കില്‍ കൈയ്യില്‍ വെച്ചോളൂവെന്ന് ലാൽ പറഞ്ഞു.
ബട്ടർഫ്ലൈ സിനിമയുടെ ഷൂട്ടിങ് സമയത്ത് വില്ലിയേട്ടൻ നന്നായി സിഗരറ്റ് വലിക്കുമായിരുന്നു. ലാലുവിനോട് ഞാൻ പറയും, ഇത് നിർത്താൻ നിങ്ങള്‍ക്കൊക്കെ പറഞ്ഞൂടെയെന്ന്. പറഞ്ഞാല്‍ കേക്കില്ലല്ലോയെന്ന് ലാലും പറഞ്ഞു. ഈ സമയത്ത് വില്ലിയേട്ടൻ പറഞ്ഞു എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ലാല്‍ നമ്മുടെ കുടുംബം നോക്കും. മോഹൻലാല്‍ ആരാ നമ്മുടെ കുടുംബം നോക്കാൻ എന്ന് ഞാനും ചോദിച്ചു. ഇതൊക്കെ കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സ്വത്തുക്കളൊക്കെ പോയി, വീട് പോയി , കാറ് പോയി… ഒരാള്‍ എന്റെ വില്ലിയേട്ടനെ പറ്റിച്ചതാണ്. അതോടു കൂടി ഞങ്ങളുടെ കഷ്ടകാലം തുടങ്ങി. പിന്നെ വർക്കില്ലാതായി.
വില്ലിയേട്ടൻ എന്നെ വിവാഹം കഴിക്കുബോൾ എനിക്ക് 19 വയസാണ് അദ്ദേഹത്തിന് 46 ഉം.
വില്ലിയേട്ടൻ വയ്യാതായപ്പോഴൊന്നും ലാലുവും മലയാള സിനിമയിൽ നിന്ന് പ്രതീക്ഷിച്ച വ്യക്തികളൊന്നും വന്നില്ല. സുരേഷ് ഗോപിയും കലാഭവൻ മണിയും വന്നിരുന്നു. കുറച്ച് കാശ് തന്നിരുന്നു. അവസ്ഥ മോശമായപ്പോള്‍ ഞാൻ ലാലിനെ വിളിച്ചൊന്നുമില്ല. രജനീകാന്ത് എല്ലാ കാര്യങ്ങളും അറിഞ്ഞ് കുറച്ച് പൈസ തന്നിരുന്നു. ഈ നിമിഷം വരെ മോഹൻലാല്‍ എന്നെ വിളിച്ചിട്ടില്ല. അത്രത്തോളം ലാലിനെ എന്റെ ഭർത്താവ് സ്നേഹിച്ചിരുന്നു. ലാല്‍ ഒന്ന് വിളിച്ചാല്‍ മതിയായിരുന്നു.
















