ഏറെ ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ താരമാണ് പവന്‍ കല്യാണ്‍. നടന്റെ ഏറ്റവും പുതിയ ചിത്രം’ഒജി’ തിയേറ്ററുകളില്‍ വലിയ ആഘോഷമാക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യ്ത ചിത്രമാണ് ‘ഒജി’. ഇപ്പോഴിതാ സിനിമയുടെ ഓപ്പണിംഗ് കളക്ഷന്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ആഗോളതലത്തില്‍ ആദ്യ ദിനം ചിത്രം 154 കോടി നേടിയെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
വളരെനാളുകള്‍ക്ക് ശേഷം പവന്‍ കല്യാണിന്റെ പ്രതീക്ഷയുണര്‍ത്തുന്ന സിനിമയാണിത് എന്നാണ് ആരാധകരടക്കം പറയുന്നത്. തമന്റെ പശ്ചാത്തലസംഗീതത്തിനും കയ്യടി ലഭിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.
പവന്‍ കല്യാണിന്റേതായി ഇതിനുമുമ്പ് വന്ന ചിത്രം ഹരി ഹര വീര മല്ലു ആണ്. എന്നാല്‍ സിനിമ തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. നടന്റെ ഒജി തിയേറ്ററുകളില്‍ മികച്ച പ്രകടനം കഴ്ചവെക്കുമെന്നാണ് അനലിസ്റ്റുകള്‍ ഉള്‍പ്പടെ അഭിപ്രായപ്പെടുന്നത്.
















