മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് മിമിക്രി കലാകാരനും നടനുമായ അനിയപ്പന്‍. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം ചുരുങ്ങിയ നാളുകൊണ്ട് ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയിട്ടുണ്ട്. ക്രോണിക്ക് ബാച്ചിലര്‍ എന്ന ചിത്രത്തിലെ കള്ളുകുടിയന്‍ എന്ന ഒറ്റ കഥാപാത്രം മാത്രം മതി മലയാള സിനിമയില്‍ അനിയപ്പന്‍ എന്ന കലാകാരനെ മലയാളികള്‍ ഓര്‍ക്കാന്‍. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് സജീവമാകുകയാണ് അനിയപ്പന്‍.
ആനന്ദ് ശ്രീബാല, സുമതി വളവ്, ഹൃദയപൂര്‍വ്വം തുടങ്ങിയവയാണ് നടന്റെ രണ്ടാം വരവിലെ ചിത്രങ്ങള്‍. ഇതിനു പിന്നാലെ ആസിഫ് അലി നായകനായി എത്തുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ ഭാഗം കൂടിയാണ് അദ്ദേഹം. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമാണ് താന്‍ അവതരിപ്പിക്കുന്നത് എന്നാണ് അനിയപ്പന്‍ പറയുന്നത്. ഒരു യൂ ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സു തുറന്നത്. ഇപ്പേഴിതാ ദിലീപ് നായകനായി പുറത്തിറങ്ങിയ രസികന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവം പങ്കുവയ്ക്കുകയാണ് അനിയപ്പന്‍. ചിത്രത്തിന്റെ ഷൂട്ടിങ് അടിച്ചുപൊളിച്ചാണ് പൂര്‍ത്തിയാക്കിയത് എന്നാണ് നടന്‍ പറയുന്നത്. വെറുതെ ഇരിക്കുമ്പോള്‍ പോലും തമാശ പറയുന്ന വ്യക്തിയാണ് ദിലീപ്.
നമ്മളെ ചിരിപ്പിച്ചിട്ട് അദ്ദേഹം ഒഴിഞ്ഞുമാറിക്കളയും. നമ്മള്‍ ചിരിക്കുന്നത് കണ്ട് സംവിധായകന്റെ വഴക്ക് കിട്ടുന്നത് നമുക്കായിരിക്കുമെന്നും നടന്‍ പറയുന്നു. ദിലീപേട്ടനെ ഒരിക്കല്‍ പോലും മറക്കാന്‍ സാധിക്കില്ലെന്നാണ് നടന്‍ പറയുന്നത്. സാമ്പത്തികമായി ദിലീപ് സഹായിച്ചതിനെ കുറിച്ചും അനിയപ്പന്‍ തുറന്നുപറഞ്ഞു. ഒരിക്കല്‍ താന്‍ തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന സമയത്ത് വാടക കൊടുക്കാനുള്ള പൈസ തന്റെ കൈയ്യില്‍ ഇല്ല. മുതലാളിയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ അപ്പുറത്ത് ഇരിക്കുന്ന ദിലീപ് കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും തനിക്ക് അത് അറിയില്ലായിരുന്നുവെന്നുമാണ് നടന്‍ പറയുന്നത്.
ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം ദിലീപ് തനിക്ക് കുറച്ച് പൈസ എടുത്ത് തന്റെ പോക്കറ്റിലിട്ട് തന്നിട്ട് വാടക കൊടുക്കാന്‍ പറഞ്ഞു. തനിക്കും ദിലീപേട്ടനും മാത്രം അറിയുന്ന കാര്യമാണ് ഇത്. ഇത് ദിലീപേട്ടന്‍ കേട്ടാല്‍ എന്തിനാണ് ഇതൊക്കെ പറയാന്‍ പോയതെന്ന് അദ്ദേഹം ചോദിക്കുമെന്നും ഒരുപാട് നന്മകള്‍ കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ദിലീപ് എന്നും അനിയപ്പന്‍ പറയുന്നു.
\CONTENT HIGH LIGHTS; He put some money in his pocket and told me to pay the rent: Dileep is an actor who keeps a lot of good things in his heart; Aniyappan, a mimicry artist and actor, openly admits
















