ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പാരഡൈസില്‍ നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ സെന്‍സേഷണല്‍ ലുക്ക് ‘ജഡേല’ ക്ക് കിട്ടിയ ശ്രദ്ധ അടങ്ങുന്നതിന് മുന്‍പ് തന്നെ, വില്ലന്‍ ആയി സീനിയര്‍ താരം മോഹന്‍ ബാബു വിന്റേജ് ലുക്കില്‍ വരുന്ന വിവരം പുറത്തു വന്നിരിക്കുകയാണ്.
ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന മോഹന്‍ ബാബു, തനിക്ക് തിരിച്ചു വരവിന് ചേര്‍ന്ന റോളില്‍ അതി ശക്തനായ വില്ലന്‍ ആയി വലിയ ആവേശത്തില്‍ ആണ് പാരഡൈസ് സിനിമയില്‍ ഭാഗമാവുന്നത്. തനിക്ക് വേണ്ടി എഴുതിയ ഈ കഥാപത്രത്തിന്റെ ഫാന്‍ ആയി മാറി എന്നാണ് മോഹന്‍ ബാബു ഡയറക്ടര്‍ ശ്രീകാന്ത് ഒഡെലയെ അറിയിച്ചത്. ശിക്കാഞ്ച മാലിക് എന്ന പ്രതി നായകന്റെ രൂപവും മോഹന്‍ ബാബു എന്ന സീനിയര്‍ ആക്ടര്‍ നോട് നീതി പുലര്‍ത്തുന്നതാണ്. ഡയലോഗ് കിംഗ് എന്ന വിളിപ്പേരിന് നീതി പുലര്‍ത്തുന്ന മാന്നറിസ്സവും സ്‌റ്റൈലും ഉറപ്പു നല്‍കുന്നുണ്ട് ഈ കഥാപാത്രം. ഈ സിനിമയിലെ തന്നെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടാന്‍ പോവുന്ന ഒരു വേഷവും ഇതാവും.

അനിരുദ്ധ് രവിചന്ദര്‍ സംഗീതവും, ജി കെ വിഷ്ണു ഛായാഗ്രഹണവും, നവീന്‍ നൂലി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുധാകര്‍ ചെറുകുരിയുടെ ഉടമസ്ഥതയിലുള്ള ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 2026 മാര്‍ച്ച് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായിരിക്കും ‘ദി പാരഡൈസ്’. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. പി ആര്‍ ഒ : ശബരി.
















