ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ കഴിഞ്ഞ ദിവസമാണ് നടന്‍ ജീവനും നടി സോഫി മരിയയും അതിഥികളായി എത്തിയത്. സീരിയല്‍ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും ബിഗ് ബോസിലെത്തിയത്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അനുമോളെക്കുറിച്ച് ജീവന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ജീവന്റെ വാക്കുകള്‍…….
”അനുമോളുടെ പെര്‍ഫോമന്‍സ് നല്ല രീതിയില്‍ പോകുന്നുണ്ട്. സെറ്റില്‍ ഉള്ളതു പോലെ തന്നെയാണ് ബിഗ് ബോസിലും. എനിക്ക് വ്യത്യാസമൊന്നും തോന്നിയില്ല. ഞെട്ടലൊന്നും തോന്നിയില്ല. എല്ലാവരും പാവം തന്നെയാണ്. പിന്നെ അതൊരു ഗെയിം ഷോയാണ്. അതിന്റേതായ രീതിയില്‍ ഗെയിം കളിച്ച് പോകുന്നു. അത്രയേ ഉള്ളൂ”.
ഇതിനകം നിരവധി സീരിയലുകളുടെ ഭാഗമായിട്ടുള്ള താരം മമ്മി & മി, പോക്കിരി രാജ, മൊഹബ്ബത്ത്, മൈ ബോസ്, ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ, മ്യാവൂ മ്യാവൂ കരിമ്പൂച്ച, കമ്മത്ത് & കമ്മത്ത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
















