369 എന്ന നമ്പറിന് മലയാളികളുടെ മനസിൽ ഒരു വലിയസ്ഥാനമുണ്ട്. വെറും മൂന്നക്കമല്ല 369. അത് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ദേശീയ മാധ്യമങ്ങൾ വരെ വാനോളം പുകഴ്ത്തിയ ഒരു വാഹന പ്രണത്തിന്റെ കഥ ഈ നമ്പറിന് പറയാനുണ്ട്. 369 എന്ന നെയിം പ്ലേറ്റുമായി ഒരു വാഹനം നിരത്തിലിറങ്ങിയാൽ ആ വാഹനത്തിനുള്ളിലേക്ക് ചുറ്റുമുള്ളവരുടെ കണ്ണെത്തും. അതെ അത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാർ നമ്പർ ആണ്. വെറും കാർ നമ്പർ അല്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഭാഗ്യനമ്പർ കൂടിയാണ്. 369 ഗാരേജും 369 നമ്പർ വീടും മലയാളിയുടെ ആവേശമാണ്. ആ ഇടത്തിലേക്കാണ് ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ കസ്റ്റംസ് എത്തിയത്. നികുതി വെട്ടിച്ചുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഒരു അന്വേഷണമാണ് ഓപ്പറേഷൻ നുംഖോർ. ഭൂട്ടാനിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ വാങ്ങി, അവ വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യയിലേക്ക് കടത്തുന്ന ഒരു സംഘത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഓപ്പറേഷൻ.
എന്നാൽ 369ൽ എത്തിയ നുംഖോറിന് നേരെ ചില ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നുണ്ട്. അതിന് കാരണം കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ച അമിതാവേശം തന്നെയാണ്. ദുൽഖറിനൊപ്പം നടന്‍ പൃഥ്വിരാജിനും മറ്റൊരു നടനും ഇതേ നുംഖോറിൽ പെട്ടിരുന്നു.എന്നാൽറുപടി നല്‍കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ മാത്രമാണ്. മറ്റുള്ളവര്‍ ആരും തന്നെ കോടതിയെ സമീപിച്ചതായി വിവരങ്ങള്‍ വന്നിട്ടില്ല. വിവരങ്ങള്‍ പുറത്തു വരാത്തതിനാല്‍ അവരാരും നിയമനടപടികള്‍ എടുത്തിട്ടില്ല എന്നര്‍ത്ഥമില്ല. എന്നാല്‍, ദുല്‍ഖര്‍, തന്റെ വാഹനങ്ങള്‍ വിട്ടു നല്‍കണമെന്നും, വാഹനവുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ എവിടെ വേണമെങ്കിലും കാണിക്കാന്‍ തയ്യാറാണെന്നും നിയമപരമാണെന്നും അറിയിച്ചിട്ടുണ്ട്. 369 ഗാരേജിലെ കാറുകൾ അങ്ങനെ എളുപ്പത്തിൽ പിടിച്ചെടുക്കാൻ സാധിക്കില്ല, അല്ലെങ്കിൽ ആ ഗാരേജിൽ നിയമവിരുദ്ധമായൊരു വാഹനം പോലുമില്ലെന്ന് തെളിയിക്കുകയാണ് മഹാനടന്റെ പിൻഗാമിയുടെ ഉദ്ദേശം. ഈ ആത്മവിശ്വാസം ദുൽഖറിനെ വേറിട്ടുനിർത്തുന്നു.
ഓപ്പറേഷൻ നുംഖോർ 369 ഗാരേജിലെത്തിയത് വളരെയേറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ ചർച്ചചെയ്തത്.അതുകൊണ്ടു തന്നെ ദുല്‍ഖറിന്റെ വാഹനവുമായി ബന്ധപ്പെട്ടു നടന്ന വിഷയങ്ങളില്‍ സത്യം പുറത്തു വരേണ്ടത് അത്യാവശ്യമാണ്. അത് പറയേണ്ടത് ദുല്‍ഖറും കസ്റ്റംസുമാണ്. ഇതില്‍ കസ്റ്റംസിന്റെ റെയ്ഡില്‍ ദുല്‍ഖറിന്റെ പിടിച്ചെടുത്ത വാഹനങ്ങൾ ഭൂട്ടാനില്‍ നിന്നും കൊണ്ടുവന്ന് രജിസ്‌ട്രേഷന്‍ മാറ്റിയതാണെന്ന് കസ്റ്റംസ് പറയുന്നു.
ഇതിനെതിരെ ദുല്‍ഖറിന്റെ പ്രതികരണണോ, പ്രസ്താവനയോ ഒന്നും വന്നില്ല. മറിച്ച് ദുല്‍ഖര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ കസ്റ്റംസിന്റെ നടപടിക്ക് മറുപടി കിട്ടിയിരിക്കുകയാണ്. അതായത് യാതൊരു വിവാദങ്ങൾക്കും നിൽകാതെ നടൻ നിയമപരമായി മുന്നോട്ട് പോകുകയാണ്. ഇതോടെ എന്തനിയാരുന്നു ഓപ്പറേഷന്‍ നുംഖോര്‍ നടത്തിയത്. ആരെയാണ് ലക്ഷ്യമിട്ടത്. ലക്ഷ്യം നിറവേറപ്പെട്ടോ. കുറ്റകൃത്യം കണ്ടെത്തിയോ. അതോ സംശയത്തിന്റെ പേരിലാണോ വാഹനം പിടിച്ചെടുത്തത്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കസ്റ്റംസ് ഉത്തരം നല്‍കണം. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങള്‍ക്കും വിധേയമായാണ് താന്‍ വാഹനം വാങ്ങിയതെന്നും, നടപടികള്‍ ഒഴിവാക്കി തന്റെ വാഹനങ്ങള്‍ തിരികെ തരണമെന്നും ദുല്‍ഖര്‍ കോടതിയിൽ അറിയിക്കുന്നു.
എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് താന്‍ വാഹനം സ്വന്തമാക്കിയത്. എന്നാല്‍ രേഖകള്‍ പരിശോധിക്കാന്‍ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയില്‍ തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള 2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. വ്യക്തി എന്ന നിലയില്‍ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തത്. കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു എന്ന രീതിയില്‍ വ്യാപകമായ പബ്ലിസിറ്റിയാണ് നല്‍കിയത്. എന്തു താല്‍പര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല. എല്ലാ വിധത്തിലും നിയപരമായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് തന്റെ വാഹനമെന്ന് വ്യക്തമാക്കുന്ന ദുര്‍ഖര്‍ വാഹനം എങ്ങനെയാണ് താന്‍ വാങ്ങിയത് എന്നും വിശദീകരിക്കുന്നുണ്ട്.
ഭൂട്ടാന്‍ വാഹനമാണോ എന്നു നോക്കേണ്ടിയിരുന്നത് ഹിമാചലില്‍, ഇവിടെ പ്രധാനം എന്‍ഒസി മാത്രം, ആദ്യ റജിസ്‌ട്രേഷനില്‍ ശ്രദ്ധവേണം. ഇന്‍വോയിസ് അനുസരിച്ച് ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് ന്യൂഡല്‍ഹിയിലെ റീജിണല്‍ ഡലിഗേഷനു വേണ്ടി ഇറക്കുമതി ചെയ്തതാണ് വാഹനം. അതിനു ശേഷം ഇതിന്റെ ഉടമസ്ഥര്‍ തമിഴ്‌നാട്ടിലെ പുതുക്കോട്ടെയിലുള്ള താജ് മഹല്‍ ടുബാക്കോ പ്രൈ. ലിമിറ്റഡാണ്. അതിന്റെ ഉടമസ്ഥന്‍ ഹബീബ് മുഹമ്മദില്‍ നിന്നാണ് താന്‍ വാഹനം വാങ്ങിയ ആര്‍തീ പ്രൊമോട്ടേഴ്‌സിന് വാഹനം ലഭിച്ചത് എന്നാണ് മനസിലാകുന്നത്. 2016ല്‍ ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള താജ് മഹല്‍ കമ്പനിയുടെ രേഖയും താന്‍ സമര്‍പ്പിച്ചിരുന്നു. തങ്ങളാണ് വാഹനം വാങ്ങിച്ചതെന്ന് കാട്ടി ആര്‍തീ പ്രൊമോട്ടേഴ്‌സ് നല്‍കിയ രേഖകളും താന്‍ ഹാജരാക്കിയിരുന്നുവെന്ന് ദുല്‍ഖര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
ഇതോടെ കസ്റ്റംസ് സംശയമുനയിലായിരിക്കുകയാണ്. റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചതും വ്യക്തമായ രേഖകൾ ഉണ്ടായിട്ടും അതൊന്നും വെളിപ്പെടുത്താതിരുന്നതും എന്തിന് വേണ്ടിയായിരുന്നു?? കസ്റ്റംസ് അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നോ?? ദുൽഖറിൻരെ ഹർജിയിൽ കസ്റ്റംസ് എന്ത് മറുപടി നൽകുമെന്ന് കണ്ടറിയാം.
















