ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർ ഗുരുതരാവസ്ഥയിലും അല്ലാതെയും ആശുപത്രികളിലാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ വിശാൽ. വാർത്ത ഹൃദയ ഭേദകമാണെന്നും നിരപരാധികളായ ഇരകളെ ഓർക്കുമ്പോൾ തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും വിശാൽ ഫേസ്ബുക്കിൽ കുറിച്ചു. തീര്‍ത്തും അസംബന്ധമായ കാര്യമാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ടിവികെ നഷ്ടപരിഹാരം നല്‍കണമെന്നും വിശാല്‍ വ്യക്തമാക്കി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ പ്രതികരിച്ചത്.
ഇനി ഭാവിയില്‍ നടക്കുന്ന ഏതൊരു രാഷ്ട്രീയ റാലിയിലും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുപ്പതിലധികം പേരുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നത് ഹൃദയഭേദകമായ കാര്യമാണ്. നിരപരാധികളായ അവര്‍ക്കൊപ്പം തന്റെ ഹൃദയവും വേദനിക്കുന്നുവെന്നും അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും വിശാല്‍ കുറിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം അതായിരിക്കുമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കരൂര്‍ ദുരന്തത്തില്‍ ഇതുവരെ മരിച്ചത് 39 പേരാണ്. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 13 േപര്‍ പുരുഷന്മാരുമാണ്. നാല് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമടക്കം ഒന്‍പത് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി. 111 പേര്‍ ചികില്‍സയിലാണ്. ഇതില്‍ മൂന്നുപേരുടെനില ഗുരുതരമാണ്. മരിച്ചവരില്‍ അമ്മയും രണ്ട് മക്കളുമുണ്ട്. പ്രതിശ്രുതവരനും വധുവിനും ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ഒന്നരവയസുകാരന്‍ ദുര്‍വേശിനെ തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായവ വിട്ടുനില്‍കി. 500 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുവെന്നും പൊലീസിന് വീഴ്ചയില്ലെന്ന് എഡിജിപി വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം തുടങ്ങി.
















