തൊണ്ണൂറുകളിലെ തെന്നിന്ത്യന്‍ പ്രണയ നായകനാണ് നടന്‍ മാധവന്‍. ഇപ്പോഴിതാ തിയേറ്ററില്‍ ഒരു സിനിമ കാണാനായി പോകുന്ന പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെ കുറിച്ച സംസാരിക്കുകയാണ് നടന്‍ ആര്‍ മാധവന്‍. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
മാധവന്റെ വാക്കുകള്‍……..
‘മുന്‍പ് തിയേറ്ററിലേക്ക് പോകുമ്പോള്‍ പോപ്കോണ്‍, സമൂസ അല്ലെങ്കില്‍ എന്തെങ്കിലും ഡ്രിങ്ക്‌സ് മാത്രമായിരുന്നു പ്രേക്ഷകര്‍ തിരഞ്ഞെടുത്തിരുന്നത്. ഇന്ന് ട്രാഫിക്കും പാര്‍ക്കിങ്ങും കടന്ന് തിയേറ്ററിലേക്ക് എത്തുന്നത് തന്നെ ഒരു ടാസ്‌ക് ആയി മാറുകയാണ്. ഒരു സമയത്ത് സിനിമ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ പ്രേക്ഷകര്‍ പുറത്തുപോയിരുന്നത് ഇന്റര്‍വെലിന് മാത്രമായിരുന്നു. എന്നാല്‍ ഇന്ന് സിനിമ തുടങ്ങി കഴിയുമ്പോള്‍ മുതല്‍ ഫ്‌ലാഷ്‌ലൈറ്റും അടിച്ച് ആരെങ്കിലും മെനു വായിക്കുന്നുണ്ടാകും. അതുമല്ലെങ്കില്‍ അടുത്ത സീറ്റില്‍ ഒരാള്‍ ഇരുന്നു പാനിപൂരി കഴിക്കുന്നുണ്ടാകും.
നല്ല സിനിമകള്‍ ലഭിക്കുന്നുന്നതിനോടൊപ്പം ഇത്തരം കാര്യങ്ങളോടും ഒരു പ്രേക്ഷകന്‍ പോരാടണം. പലപ്പോഴും കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ പുറത്തെടുക്കാന്‍ പോലും അര മണിക്കൂറോളം ക്യുവില്‍ നില്‍ക്കേണ്ടി വരും. ഇതെല്ലാം തിയേറ്ററില്‍ സിനിമ കാണാനെത്തുന്ന പ്രേക്ഷകന് ട്രോമയായി മാറും’.
ആപ്പ് ജൈസാ കോയി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ആര്‍ മാധവന്‍ ചിത്രം. നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഫാത്തിമ സന ഷെയ്ഖ്, മനീഷ് ചൗധരി, നമിത് ദാസ് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.
















