ഇന്ദ്രന്‍സും മീനാക്ഷിയും ഒന്നിക്കുന്ന ‘പ്രൈവറ്റ്’ എന്ന സിനിമയുടെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 10ന് തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റര്‍ ചിത്രത്തിന്റെ അണിയറക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇന്ദ്രന്‍സിന്റെയും മീനാക്ഷിയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. ‘ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്’ എന്ന ടാഗ്ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്.
നേരത്തെ ആഗസ്റ്റ് 1ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സെന്‍സറിംഗുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെന്‍സര്‍ ലഭിച്ചത്. U/A സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഒക്ടോബര്‍ 10ന് സിനിമ തിയേറ്ററുകളിലേയ്ക്ക് എത്തുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.
ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലന്‍ മാരാര്‍ എന്ന ഇന്ദ്രന്‍സിന്റെയും അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമാണ് ഇതുവരെ ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്.
നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി കെ ഷബീറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തജു സജീദാണ് ലൈന്‍ പ്രൊഡ്യൂസര്‍, പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവല്‍ അടക്കം നിരവധി ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍.
















