ബിഗ് ബോസ് മലയാളം സീസൺ 7 ൽ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കിയ മത്സരാർത്ഥിയായിരുന്നു രേണു സുധി. പുറത്ത് തനിക്ക് നേരെ വന്നിരുന്ന സൈബർ ആക്രമണങ്ങളെ സധൈര്യം നേരിട്ട രേണു ബിഗ് ബോസ് ഹൗസിനുള്ളിൽ ഫയർ ആയി മാറുമെന്നായിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ ഹൗസിൽ കയറി ദിവസങ്ങൾക്കുള്ളിൽ തന്നെ രേണു പ്രേക്ഷകരെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചു. വലിയ വിഭാഗത്തിന്റെ പിന്തുണ ഉണ്ടായിട്ടും വോട്ടുകൾ ലഭിച്ചിട്ടും തനിക്ക് ഹൗസിൽ തുടരാൻ സാധിക്കില്ലെന്ന് രേണു ആവർത്തിച്ചുകൊണ്ടേയിരുന്നു. ആരോഗ്യപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും തന്നെ വല്ലാതെ അലട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഹൗസിൽ നിന്ന് പോകാൻ അനുവദിക്കണമെന്നും രേണു ബിഗ് ബോസിനോട് അഭ്യർത്ഥിച്ചു. ഒടുവിൽ രേണുവിന്റെ ആവശ്യം ബിഗ് ബോസ് അംഗീകരിക്കുകയും വാക്ക് ഔട്ട് അനുവദിക്കുകയും ചെയ്തു.
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ആദ്യത്തെ ആല്‍ബം ഷൂട്ടിന് രേണു എത്തിയപ്പോഴായിരുന്നു ദുബായിലേക്ക് പോകുന്നുവെന്നും 15 ദിവസം അവിടെയുണ്ടാകുമെന്നും പറഞ്ഞത്. തന്നെ ഇഷ്ടപ്പെടുന്ന പ്രവാസികള്‍ക്കൊക്കെ അവിടെ വന്ന് കാണാം. ദെയ്‌റ എന്ന സ്ഥലത്ത് പാപിലോണ്‍ എന്ന റെസ്‌റ്റോറന്റിന്റെ പരിപാടിക്കായിട്ടാണ് പോകുന്നതെന്നാണ് രേണു പറയുന്നത്. ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ് ആണിത്. ഇനിയും ഉണ്ടാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോഴും വിമാനത്തില്‍ കയറാന്‍ പേടിയാണെന്നും ലാന്‍ഡ് ചെയ്യുമ്പോഴാണ് പേടിയെന്നും രേണു പറയുന്നു.
പിങ്ക് നിറത്തിലുള്ള മിഡി ഡ്രസ്സും ബ്ലാക്ക് ബൂട്ട് ഷൂസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ എയർ പോട്ടിൽ വന്നിറങ്ങുന്ന രേണുവിന്റെ വീഡിയോ വൈറലാണ്. നിരവധി പേരാണ് രേണുവിന് ആശംസകൾ അറിയിച്ച് എത്തിയത്. ഭർത്താവിന്റെ മരണശേഷം അനാഥമായിപ്പോയ കുടുംബം ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് രേണു ഇവിടെ വരെ എത്തിച്ചത്. റീലുകൾ ചെയ്തായിരുന്നു തുടക്കം. പിന്നീട് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു
ബിഗ് ബോസില്‍ പിന്തുണച്ച പ്രേക്ഷകര്‍ക്ക് രേണു നന്ദിയറിയിച്ചു. ബിഗ് ബോസ് വീട്ടിലേക്ക് ലാലേട്ടന്റെ കൈപിടിച്ച് കയറിയെന്നും ഇറങ്ങിയതു അങ്ങനെയായിരുന്നുവെന്നും രേണു പറഞ്ഞു. ഇപ്പോഴും ബിഗ് ബോസ് വൈബിലാണ്. അത് മാറാന്‍ കുറച്ച് ദിവസം എടുക്കുമെന്നാണ് രേണു പറയുന്നത്
















