പ്രഭാസ് നായകനായി അണിയറയിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ദി രാജാ സാബ്. പ്രേക്ഷകരേവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെ കോർത്തിണക്കുന്ന ഹൊറര്‍- ഫാന്റസി ത്രില്ലര്‍ ചിത്രം ദി രാജാ സാബിന്റെ ട്രെയ്‌ലര്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് പുറത്തിറങ്ങും. ചിത്രം ഡിസംബര്‍ അഞ്ചിനാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.
മാരുതി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രഭാസിന്റേയും സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ചയോടെയുള്ള പോസ്റ്ററാണ് ശ്രദ്ധേയമാക്കുന്നത്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
View this post on Instagram
അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഈ ചിത്രം ‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനുമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രം പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് നിര്‍മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മാതാവ്. തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് പളനി.
STORY HIGHLIGHT: prabhas the raja saab trailer tomorrow
















