കോഫി ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. മൂന്നു ട്രിമസ്റ്ററുകളിലായി നടത്തുന്ന 12 മാസത്തെ പ്രോഗ്രാമിൽ പഠനമാധ്യമം ഇംഗ്ലീഷായിരിക്കും. ആദ്യ ട്രിമസ്റ്റർ ചിക്കമഗളൂരു ബലേഹോണൂർ സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരിക്കും. രണ്ടും മൂന്നും സെമസ്റ്ററുകൾ ബെംഗളൂരുവിൽ ആയിരിക്കും.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലെ സ്ഥാപനമാണ് കോഫി ബോർഡ് ഓഫ് ഇന്ത്യ. ഓപ്പൺ കാറ്റഗറിയിലും കോഫി ഇൻഡസ്ട്രി സ്പോൺസർഷിപ്പോടെയും പ്രവേശനമുണ്ട്. കോഫി ഇൻഡസ്ട്രി സ്പോൺസർഷിപ്പുള്ളവർക്ക് മുൻഗണനയുണ്ട്. അക്കാദമിക് മികവ്, പഴ്‌സണൽ ഇന്റർവ്യൂ, സെൻസറി ഇവാല്വേഷൻ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ് നടക്കുക.
ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോസയൻസ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് എന്നിവയിലൊരു വിഷയം പഠിച്ചുള്ള ബാച്ച്‌ലർ ബിരുദമോ അഗ്രിക്കൾച്ചറൽ സയൻസസിലെ ബാച്ച്‌ലർ ബിരുദമോ വേണം. വിശദ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ coffeeboard.gov.in/News.aspx-ൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഇന്റർവ്യൂ, സെലക്‌ഷൻ എന്നിവ 2025 ഒക്ടോബർ രണ്ട്/മൂന്ന് വാരത്തിൽ നടത്തും.
STORY HIGHLIGHT: coffee taster course
















