ടിവികെ റാലിക്കിടെ കരൂരില്‍ തിക്കിലും തിരക്കിലുംപെട്ട് നാല്‍പ്പതോളം പേര്‍ മരിച്ച സംഭവത്തില്‍ തമിഴ് നടനും ടിവികെ നേതാവുമായ വിജയ്ക്ക് പിന്തുണയുമായി മലയാള ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് ശങ്കര്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഹീ വില്‍ റൈസ്’ എന്ന കുറിപ്പ് നല്‍കി വിജയ് യുടെ ഒരു ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.
താരത്തെ അനുകൂലിക്കുന്നവരുണ്ടെങ്കിലും എതിര്‍ത്തുകൊണ്ട് നിരവധി കമന്റുകളാണ് ഇതിനകം പോസ്റ്റിന് കീഴില്‍ വന്നിട്ടുള്ളത്. വിജയ് ഉയര്‍ത്തെഴുന്നേറ്റാലും മരിച്ചവര്‍ തിരികെ വരില്ലെന്നും നഷ്ടം കുടുംബങ്ങള്‍ക്ക് മാത്രമാണെന്നും ഒരാള്‍ പറയുന്നു. ഇങ്ങനെ ഒരു കാപ്ഷനിടാന്‍ വിജയ് അല്ല ആശുപത്രിയിലെന്ന് മറ്റൊരാളും പറഞ്ഞു.തമിഴ്നാട്ടില്‍ റാലിയില്‍ പങ്കെടുത്തവരിലും വിജയ്‌ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ചവരുണ്ട്. അപകടം നടന്നപ്പോള്‍ വിജയ് സ്ഥലത്ത് നിന്ന് മാറിയതാണ് പലരെയും വിഷമിപ്പിച്ചത്. എന്നാല്‍ സാഹചര്യം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ പോലീസിന്റെ ആവശ്യപ്രകാരമാണ് അദ്ദേഹം മടങ്ങിയതെന്ന വാദവുമുണ്ട്.
വിജയ് യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടി ഒവിയ രംഗത്തുവന്നിരുന്നു. നടനും ബിജെപി നേതാവുമായ ശരത് കുമാറും വിജയ് യെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ടിവികെ നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.തമിഴ് സൂപ്പര്‍താരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യുടെ റാലിക്കിടെയാണ് ദുരന്തമുണ്ടായത്. കരൂരിലെ റാലിയിലെ തിക്കിലും തിരക്കിലുംപെട്ട് 40 പേരാണ് ഇതുവരെ മരിച്ചത്. കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച രാത്രി ഏഴുമണിയോടെ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് ദുരന്തമുണ്ടായത്. റോഡിനോടുചേര്‍ന്നുള്ള ചെറു മൈതാനത്ത് 15,000 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലത്ത് 50,000 പേര്‍ തടിച്ചുകൂടിയിരുന്നു.
95 പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളതെന്നാണ് വിവരം. ഇതില്‍ 51 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് ടിവികെ നേതാവും നടനുമായ വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ സാമ്പത്തികസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. കരൂരില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തികസഹായം.
https://www.facebook.com/ranjithsankar.dnb/posts/10164180292903792?ref=embed_post
















