കോളിവുഡ് താരം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്ലി കടൈ. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നതും ധനുഷ് തന്നെയാണ്. ഇപ്പോഴിതാ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ 1 ന് ഇഡലി കടൈ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെന്റ്‌സും ഒക്കെ ചേര്‍ന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യാ രാജ്,സമുദ്രക്കനി,പാര്‍ഥിപന്‍ ,അരുണ്‍ വിജയ്,ശാലിനി പാണ്ഡെ ,രാജ് കിരണ്‍ ,ഗീത കൈലാസം,തുടങ്ങിയ വമ്പന്‍ താരനിര തന്നെ ഇഡലി കടൈ യില്‍ ഒന്നിക്കുന്നു.
സെന്റിമെന്റ്‌സും പ്രണയവും ആക്ഷനും ഒക്കെ ചേര്‍ന്ന എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡോണ്‍ പിക്ച്ചേഴ്സിന്റെയും വണ്ടര്‍ബാര്‍ ഫിലിമ്‌സിന്റേയും ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ഇഡലി കടൈ നിര്‍മിച്ചിരിക്കുന്നത്.പ്രശസ്ത സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍.
ധനുഷ്,ശ്വേതാ മോഹന്‍ ,റാപ്പര്‍ അരിവാരസു ,ആന്റണി ദാസന്‍ എന്നിവര്‍ പാടിയിരിക്കുന്ന ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. കിരണ്‍ കൗശിക് ക്യാമറയും,ജി കെ പ്രസന്ന എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
















