കോളിവുഡില്‍ ഏറെ ആരാധകരുളള താരമാണ് അജിത് കുമാര്‍. ഈ വര്‍ഷം നടന്റേതായി രണ്ടു ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തിയത്. വിടാമുയര്‍ച്ചിയും, ‘ഗുഡ് ബാഡ് അഗ്ലിയും. ഇപ്പോഴിതാ അജിത്തിന്റെ പുതിയ ചിത്രമായ ‘എകെ64’ന്റെ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘ചിത്രത്തിന്റെ കഥ പൂര്‍ത്തിയായെന്നും മറ്റുവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയില്ല. താന്‍ കോണ്‍ട്രാക്ട് ഒപ്പിട്ടുണ്ടെന്നും അതിനാല്‍ ഔദ്യോഗികമായി അണിയറപ്രവര്‍ത്തകര്‍ അപ്‌ഡേറ്റ് പങ്കുവെക്കാതെ ഒന്നും വിട്ടു പറയാന്‍ ആവില്ല.
എകെ64′ ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.’-അജിത്തിന്റെ വാക്കുകള്‍…
ചിത്രത്തില്‍ ജിവി പ്രകാശ് സംഗീതം നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടക്കത്തില്‍ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനി ‘എകെ64’ നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍, അജിത്ത് 200 കോടി രൂപ പ്രതിഫലം ചോദിച്ചപ്പോള്‍ പലരും പിന്മാറി. തുടര്‍ന്ന് അജിത്തിന്റെ ചില സിനിമകളുടെ വിതരണക്കാരനായ രാഹുല്‍ നിര്‍മ്മാതാവായി എത്തുകയായിരുന്നു. 200 കോടി രൂപ എങ്ങനെ നല്‍കുമെന്ന സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഇവിടെയാണ് ഒരു വഴിത്തിരിവ് ഉണ്ടായത്. രാഹുല്‍ അജിത്തുമായി ഒരു പുതിയ കരാര്‍ ഒപ്പിട്ടെന്നും, അത് ശമ്പളം ഇല്ലാത്ത കരാറാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വഴി ലഭിക്കുന്ന എല്ലാ വരുമാനവും അജിത്തിന് ലഭിക്കും. രാഹുലിന് തിയേറ്ററില്‍ നിന്നുള്ള വരുമാനം മാത്രമേ ലഭിക്കുകയുള്ളൂ. തമിഴ് സിനിമയില്‍ ഈ പുതിയ ഇടപാട് പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. എന്നാല്‍, അജിത്തിന്റെ ടീം ശമ്പള ഇടപാടിനെക്കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് നിഷേധിച്ചിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഒരു ഗാങ്സ്റ്റര്‍ ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
















