അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു (രാഹുൽ ദാസ്) തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. സ്വന്തം സമ്പാദ്യം കൊണ്ട് ഒരു വാഹനം സ്വന്തമാക്കിയ സന്തോഷമാണ് കിച്ചു ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
യൂട്യൂബ് വീഡിയോയിലൂടെയാണ് കിച്ചു പുതിയ വാഹനം എടുത്ത വിവരം വീട്ടുകാരെയും ആരാധകരെയും സർപ്രൈസായി അറിയിച്ചത്. ഒരു കാർ സ്വന്തമാക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്നും, അത് സഫലമായത് പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കിച്ചു സ്വന്തമാക്കിയത് 2007 മോഡൽ ബ്ലാക്ക് സ്വിഫ്റ്റ് കാറാണ്. ഇത് ഒരു സെക്കന്റ് ഹാൻഡ് വാഹനമാണ്. വാഹനം സ്വന്തമാക്കിയതിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷം, അതിൻ്റെ താക്കോൽ കൈമാറിയതായിരുന്നു. ജീവിതത്തിലെ ആദ്യത്തെ സമ്പാദ്യം കൊണ്ടുള്ള ഈ വണ്ടിയുടെ താക്കോൽ കിച്ചു ആദ്യം നൽകിയത് തൻ്റെ വല്യച്ഛനാണ്.
കിച്ചുവിൻ്റെ ഈ സന്തോഷ വാർത്തയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. യൂട്യൂബ് കണ്ടൻ്റുകളിലൂടെ ശ്രദ്ധേയനായ കിച്ചു, തൻ്റെ കഠിനാധ്വാനത്തിലൂടെ സ്വപ്നം പൂർത്തിയാക്കിയതിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്.
















