സ്വീകാര്യമായ സ്ഥലം കേരളത്തിൽ ലഭ്യമല്ലെങ്കിൽ എയിംസ് തമിഴ്നാട്ടിലേക്ക് മാറ്റുമെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഇപ്പോൾ തന്നെ രാജിവെച്ച് രാഷ്ട്രീയത്തിൽനിന്ന് ഇറങ്ങിപ്പോകാൻ തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
എയിംസിനെ സംബന്ധിച്ച് 2015 മുതലുള്ള നിലപാട് ആവർത്തിക്കുന്നു. അത് ആരേയും എതിർക്കാനല്ല. തൃശ്ശൂരിൽ എയിംസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. പക്ഷെ, അത് ആലപ്പുഴക്കില്ലാ എങ്കിൽ അതിന് വേണ്ടി ആവശ്യം ഉന്നയിക്കാനുള്ള അവകാശം തനിക്കുണ്ട്. എവിടെയോ സ്ഥലം വാങ്ങിച്ച് അവിടെ ചെയ്തേക്കൂ എന്ന് കേരള സർക്കാരിന് പറയാനാവില്ല. രാജ്യത്തിന്റെ വികസനം എന്ന് പറയുന്നതിൽ പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും അവകാശമുണ്ട്. സുരേഷ് ഗോപി പറഞ്ഞു.
എയിംസ് ആലപ്പുഴയ്ക്ക് ഇല്ലെങ്കിൽ തമിഴ്നാടിന് കൊടുക്കാൻ പറയുമെന്ന് ഞാൻ പറഞ്ഞതായി ഒന്ന് തെളിയിക്കാമോ? ഇ പ്പോ രാജിവെച്ച് രാഷ്ട്രീയത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ഞാൻ തയ്യാറാണ്. എവിടെയെങ്കിലും ഒന്ന് തെളിയിക്കാമോ? സുരേഷ് ഗോപി ചോദിച്ചു.
എന്നാൽ തൃശ്ശൂരിൽ നടന്ന കലുങ്ക് ചർച്ചയ്ക്കിടെ സ്വീകാര്യമായ സ്ഥലം ലഭ്യമല്ലെങ്കിൽ തമിഴ്നാട്ടിലേക്ക് മാറ്റുമെന്നും പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ എയിംസ് നിലപാടിൽ ബിജെപിക്കുള്ളിൽ തന്നെ വൻ വിമർശനം ഉയർന്നിരുന്നു. അതിനെ തുടർന്നാണ് എയിംസിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്.
STORY HIGHLIGHT: suresh gopi aiims issue
















