സിനിമയ്ക്കു പിന്നാലെ നെല്‍ കൃഷിയിലും ഒരു കൈ നോക്കാൻ നടൻ ധ്യാന്‍ ശ്രീനിവാസന്‍. എറണാകുളം കണ്ടനാട്ട് ശ്രീനിവാസൻ പതിവായി കൃഷി ചെയ്തിരുന്ന ഭൂമിയിൽ തന്നെയാണ് നടനും സംവിധായകനുമായ ധ്യാനും കൃഷി തുടങ്ങിയത്.
അനാരോഗ്യം കണക്കിലെടുത്ത് കൊണ്ട് കൃഷിയിൽ നിന്നും ശ്രീനിവാസൻ പിന്മാറിയത് കൊണ്ട് തന്നെ ധ്യാൻ ശ്രീനിവാസൻ ആ കൃഷി ഏറ്റെടുക്കുകയാണ് ചെയ്തത്. നടൻ മണികണ്ഠൻ ആചാരിയും ഇത്തവണത്തെ കൃഷിയുടെ ഭാഗമാകും.
“ഇതാണല്ലോ നമ്മൾ ഡൈലി കഴിക്കുന്നത്, എന്റെ റൂമിൽ നിന്നും നേരിട്ട് കാണാൻ പറ്റുന്നത് പാടമാണ്. രാവിലെ എന്നും കാണുന്നത് ഇതാണ്. വളരെ കുളിർമ്മയുള്ള ദൃശ്യമാണ്. അതുകൊണ്ട് വ്യക്തിപരമായി വളരെ ഇഷ്ടമാണ്. 80 ഏക്കറിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. 110 ഏക്കറുണ്ട്. ഉമ എന്ന വേരിയന്റ് ആണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ഒരു 150 ദിവസങ്ങൾ കഴിഞ്ഞിട്ടായിരിക്കും അടുത്ത സ്റ്റേജ്.” ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
















