സോഷ്യൽ മീഡിയ താരവും കലാകാരിയുമായ രേണു സുധി ദുബായിൽ അവതരിപ്പിച്ച ഡാൻസ് പെർഫോമൻസുമായി ബന്ധപ്പെട്ട് കേരളത്തിൽ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾക്ക് മറുപടി നൽകി. താൻ ദുബായിൽ എത്തിയത് ‘പാപ്പിലോൺ’ (Papillon) എന്ന റസ്റ്റോറന്റ് ആൻഡ് ബാറിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണെന്നും, ഒരു കലാകാരിയെന്ന നിലയിൽ അതിൽ അഭിമാനമുണ്ടെന്നും രേണു വ്യക്തമാക്കി.
തന്റെ കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയായിരുന്നു ഇതെന്നും, ഈ പ്രമോഷൻ പരിപാടി ഭംഗിയായി ചെയ്യുന്നുണ്ടെന്നും രേണു പറഞ്ഞു. “ഞാൻ ഡാൻസ് ചെയ്തത് ഫാമിലി ഓഡിയൻസ് അടക്കം ഉണ്ടായിരുന്നപ്പോഴാണ്. അത് മനസ്സിലാക്കണം. അതിന് ‘ബാർ ഡാൻസ്’ എന്ന് പറഞ്ഞ് കളിയാക്കേണ്ട കാര്യമില്ല,” രേണു സുധി നിലപാട് വ്യക്തമാക്കി.
‘വിവാദം ഒരു വിഷയമല്ല, റീച്ചിനായി തട്ടുന്നവർ തട്ടിക്കോട്ടെ’
തന്റെ പ്രകടനത്തിന്റെ പേരിൽ കേരളത്തിൽ വിവാദങ്ങൾ ഉണ്ടായത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും, അത്തരം കാര്യങ്ങൾ താൻ സാധാരണയായി കാണാറില്ലെന്ന് രേണു പറയുന്നു. നിരവധി പേർ ഇക്കാര്യം തന്നെ അറിയിച്ചെങ്കിലും, ഈ വിവാദങ്ങളെ താൻ കാര്യമാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
“റീച്ചില്ലാത്ത കുറേ വ്ലോഗേഴ്സ് ഇറങ്ങി എനിക്കെതിരെ തട്ടും. രേണു സുധിയാണല്ലോ റീച്ചിന്റെ ആൾ. അത് വെച്ച് അവർ തട്ടിക്കോട്ടെ, എനിക്കതിൽ ഒരു വിഷയവുമില്ല,” എന്നാണ് വിമർശകർക്ക് രേണു നൽകിയ മറുപടി.
View this post on Instagram
ദുബായിലെ റസ്റ്റോറന്റ് ആൻഡ് ബാറിന്റെ പ്രമോഷനു വേണ്ടി ഡാൻസ് കളിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ലെന്നും, താൻ അത് മികച്ച രീതിയിൽ ചെയ്യുന്നുണ്ടെന്നും രേണു സുധി വ്യക്തമാക്കി. ഒരു കലാകാരി എന്ന നിലയിൽ താൻ തന്റെ ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഇത്തരം വിമർശനങ്ങളെ ശക്തമായി തള്ളിക്കളയുകയാണ് രേണു.
















