മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഏഴ് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന വമ്പൻ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്തു. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായാണ് ഈ ചിത്രം ഒരുങ്ങുന്നത്.
ഈ ബഹുഭാരാതാര ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജിനു ജോസഫ്, രാജീവ് മേനോന്‍, ദർശന രാജേന്ദ്രൻ, പ്രകാശ് ബെലവാടി തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറങ്ങും. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് തുടങ്ങി വിവിധ സ്ഥലങ്ങളിലായി ഇതിനോടകം തന്നെ ചിത്രത്തിന്റെ മുൻ ഷെഡ്യൂളുകൾ പൂർത്തിയാക്കിയിരുന്നു.
നിർമ്മാണം: ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് (ആന്റോ ജോസഫ്, കെ ജി അനിൽകുമാർ).
സഹ നിർമ്മാണം: സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ (സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍).
കഥ, തിരക്കഥ, എഡിറ്റിംഗ്: മഹേഷ് നാരായണൻ (എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനൊപ്പം).
സാങ്കേതിക വിദഗ്ധർ: ഛായാഗ്രഹണം – മനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്.
വിതരണം: ആന്‍ മെഗാ മീഡിയ ചിത്രം അടുത്ത വിഷുവിന് തിയേറ്ററുകളിലെത്തിക്കും. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.
















