വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവ നടനാണ് ഷെയിന്‍ നിഗം. ഷെയിന്‍ നായകനായി എത്തിയ ‘ബള്‍ട്ടി’ സിനിമ തിയറ്ററില്‍ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമ കാണാന്‍ തന്നോടൊപ്പം ഇഷ്ടമുള്ള അഭിനേതാക്കളെ വിളിക്കാം എന്ന് നിര്‍മാതാവ് പറഞ്ഞാല്‍ ആരെയൊക്കെ വിളിക്കുമെന്ന പേളി മാണിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഷെയിന്‍ നിഗം. നിമിഷ നേരം കൊണ്ട് ഷെയിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
രണ്‍ബീര്‍ കപൂര്‍, ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ്, ഷാരൂഖ് ഖാന്‍… എന്നിങ്ങനെയാണ് ഷെയിന്‍ നിഗം തിരഞ്ഞെടുത്ത അഭിനേതാക്കള്‍. ‘ഷാരൂഖാനേ കിട്ടുമേ ? .. ആഗ്രഹം പറയാലോ..’ എന്നാണ് ഷെയിന്‍ പറഞ്ഞത്. ഇതിന് മറുപടിയായി.. ഷാരൂഖ് ജി ഇതെന്റെ സുഹൃത്താണ് ഷെയിന്‍ നിഗം ഫ്രം കേരള. നിങ്ങള്‍ ചിലപ്പോള്‍ ഇദ്ദേഹത്തിന്റെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ കണ്ടിട്ടുണ്ടാകും. നിങ്ങള്‍ ഇയാളുടെ ബള്‍ട്ടി എന്ന സിനിമ കണ്ടു നോക്കണം. നിങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമാകും, നിങ്ങള്‍ ഇദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണം എന്നാഗ്രഹിക്കും എന്നാണ് പേളി മറുപടി നല്‍കിയിരിക്കുന്നത്.
അതെസമയം ഷാരുഖാനോടായി നിങ്ങള്‍ ഈ സിനിമ കാണണമെന്നും ഇതൊരു കബഡി ചിത്രമാണെന്നും ഷെയിന്‍ നിഗം പറഞ്ഞു. ആര്യന്‍ ഖാന്‍ സംവിധനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ചിത്രം ഒറ്റ ഇരുപ്പിന് കണ്ടുവെന്നും മികച്ചതാണെന്നും ഷെയിന്‍ കൂട്ടിച്ചേര്‍ത്തു. ഈ റീല്‍ വൈറലായി സിനിമ കാണണം എന്നും ഷെയിന്‍ പറഞ്ഞു.
View this post on Instagram
നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബള്‍ട്ടി പാലക്കാട് ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബള്‍ട്ടി. ആദ്യ ദിനം മുതല്‍ ഗംഭീര പ്രതികരണം ലഭിച്ച സിനിമ തിയേറ്ററുകളില്‍ മുന്നേറുകയാണ്.
















