സൈബർലോകത്ത് തട്ടിപ്പും വെട്ടിപ്പും സാധാരണമാണ്. പണം മുടക്കി ഓൺലൈനിൽ സൗഹൃദം തേടുന്ന ആപ്പുകളില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. തൊട്ടടുത്ത ഫ്ളാറ്റുകളിലെ താമസക്കാര്‍പോലും പരസ്പരം അറിയാത്തവരായ ഇക്കാലത്ത് സൗഹൃദങ്ങള്‍ മണിക്കൂറുകള്‍ക്കു പണം നല്കി വാങ്ങാനാണ് പുതിയ തലമുറ ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ സൗഹൃദവലയങ്ങൾ പലപ്പോഴും കുരുക്കുകളായി മാറുകയാണ്.
സൈബര്‍ ലോകത്തെ പലവിധം തട്ടിപ്പുകളുട വാർത്ത മാധ്യമങ്ങളിൽ നിറയുമ്പോഴും ഇത്തരം ആപ്പുകൾക്ക് ഡിമാൻഡ് വർദ്ധിക്കുകയാണ്.
സൗഹൃദം പണം മേടിച്ചു കൈമാറുന്ന ആളുകള്‍ ധാരാളമുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരക്കേറിയ ജീവിതത്തില്‍ മാനസിക പിരിമുറുക്കവും ഏകാന്തതയും മുതലെടുക്കാന്‍ പറ്റിക്കൂടുന്ന ഇത്തരം സംഘങ്ങളുടെ ലക്ഷ്യം പണം മാത്രമാണെന്നതാണ് സത്യം.
സോഷ്യല്‍ മീഡിയില്‍ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ എത്തുന്നതും ഇത്തരം സംഘങ്ങളുടെയാണ്. കുറച്ചുനേരം മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ നിങ്ങള്ക്കാരുമില്ലേ, എങ്കില്‍ ഞങ്ങളുണ്ട് എന്നതാണ് ഇത്തരം ആപ്പുകളുടെ പരസ്യവാചകം.ഒന്നിച്ച് വര്‍ക്ക് ഔട്ട് ചെയ്യാനും ഹോബികള്‍ക്ക് കൂടെ കൂടാനും ഒന്നിച്ച് ഡിന്നര്‍ കഴിക്കാനുമൊക്കെ സുഹൃത്തുക്കളെ വാടകയ്ക്ക് നല്കുന്ന ആപ്പുകള്‍ പല ആകര്‍ഷക പേരുകളില്‍ ലഭ്യമാണ്.
മണിക്കൂറിന് 50, 100 രൂപയ്ക്കാണ് പ്ലാറ്റ്ഫോമുകള് സുഹൃത്തുക്കളെ ക്ഷണിക്കുന്നത്. ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള സുഹൃത്തുക്കളെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഓപ്ഷനുകളും ഇവയിലുണ്ട്. ഏതു ലിംഗത്തിലുള്ളവരെയും ഏതു നിലയിലുള്ളവരെയും നല്കാന് ഈ ആപ്പുകള്‍ റെഡിയാണ്.
എത്രനേരം വരെ സംസാരിക്കാനും പിന്നീട് നേരില്‍ കാണാനും ഒരുമിച്ചു ചെലവഴിക്കാനും കൂടുതല്‍ പണം നല്കിയാല് അവസരമുണ്ട്. സൗഹൃദം മറയാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളില്‍ പലതും സാമ്പത്തിക തട്ടിപ്പാണ് ലക്ഷ്യം വയ്ക്കുന്നത്.
















