യാത്രക്കാരി മറന്നുവെച്ച മൊബൈൽ ഫോൺ തിരിച്ചേൽപിച്ച ടാക്സി ഡ്രൈവരുടെ സത്യസന്ധതക്ക് ആദരമൊരുക്കി ഷാർജ പോലീസ്. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് ഈ അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി പോവുകയായിരുന്ന ഒരു സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നു വെച്ചിരുന്നത്. തുടർന്ന് കോൺഫറൻസ് സ്ഥലത്തെ പോലീസിനെ ഡ്രൈവർ ഫോൺ ഏൽപിക്കുകയായിരുന്നു.
സത്യസന്ധത നിറഞ്ഞ ഡ്രൈവറുടെ ഈ പ്രവർത്തനം വ്യക്തികളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിലെ സാമൂഹിക ഉത്തരവാദിത്തത്തെ അടയാളപ്പെടുത്തുന്ന പ്രവർത്തനമാണെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ഇത്തരത്തിൽ രണ്ട് ലക്ഷം ദിർഹം മൂല്യമുള്ള പണവും ചെക്കും മറന്നുവെച്ച യാത്രക്കാരന് തിരിച്ചേൽപിച്ച ഡ്രൈവറെ ദുബൈ പോലീസ് ആദരിച്ചിരുന്നു.
STORY HIGHLIGHT: taxi driver honored for returning passengers mobile phone
















