മലയാളത്തില്‍ ഏറെ ആരാധകരുളള നടനാണ് മോഹന്‍ലാല്‍. എന്നാല്‍ മോഹന്‍ലാലിന്റെ സിനിമ യാത്രയില്‍ ഇന്നും അദ്ദേഹത്തിനൊടൊപ്പം നില്‍ക്കുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ ഡ്രൈവറില്‍ നിന്നും സിനിമ നിര്‍മ്മാതാവിലേക്കുളള യാത്ര വളരെ പെട്ടന്നായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ആ ഒറ്റ ഡയലോഗ് കൊണ്ടാണ് തന്റെ ജീവിതം മാറി മറിഞ്ഞതെന്ന് പറയുകയാണ് ആന്റണി പെരുമ്പാവൂര്‍.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍…….
‘എന്റെ ജീവിതം ഒരു 20 വയസ്സ് പ്രായമൊക്ക കഴിഞ്ഞപ്പോള്‍ ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ അടുത്ത് ആദ്യം വണ്ടി ഓടിക്കാന്‍ പോയതാണ്. ഞാന്‍ വണ്ടി ഓടിക്കാന്‍ പോയി ഒരു ഷൂട്ടിങ് കഴിഞ്ഞു അവിടുന്ന് തിരിച്ചു വരുമ്പോള്‍ ഞാന്‍ ലാല്‍ സാറിനോട് ചോദിച്ചു. സാര്‍ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാല്‍ എന്നെ ഓര്‍ക്കുമോ. അപ്പോള്‍ ലാല്‍ സാര്‍ പറഞ്ഞു;’എന്താ ആന്റണി ഇങ്ങനെ ചോദിക്കുന്നെ നമ്മള്‍ ഇത്രയും ദിവസം പരിചയമുള്ളവരല്ലേ. തീര്‍ച്ചയായിട്ടും ആന്റണി എന്റെ ഓര്‍മ്മയില്‍ ഉണ്ടാകും. അങ്ങനെ ഷേക്ക് ഹാന്റ് കൊടുത്ത് പോയി.
കുറച്ചു നാള്‍ കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഞാനും എന്റെ സുഹൃത്തുക്കളും കൂടി ലാല്‍ സാറിന്റെ ഒരു ഷൂട്ടിങ് കാണാന്‍ ചെന്നു. ചെന്നത് മൂന്നാം മുറ എന്നൊരു ഷൂട്ടിങ്ങാണ്. ആ ഷൂട്ടിങ് സ്ഥലത്ത് നിറയെ ഭയങ്കര ക്രൗഡും ആള്‍ക്കാരും അകത്തേക്ക് കയറാന്‍ പറ്റാത്ത സ്ഥലത്തു ഞാന്‍ ഈ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ ഇങ്ങനെ ലാല്‍ സാര്‍ എപ്പോഴാണ് എന്നെ കാണുന്നതെന്ന് നോക്കി ഞാന്‍ ഇങ്ങനെ ഇടയിലൂടെ നോക്കി കൊണ്ട് നില്‍ക്കുമ്പോള്‍ ഈ കൂട്ടത്തിന്റെ ഇടയില്‍ നിന്ന് ലാല്‍ സാര്‍ ആരെയോ ഇങ്ങോട്ട് തിരിഞ്ഞ് വിളിക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ദൈവമേ എന്നെയാണോ വിളിക്കുന്നത്. കാരണം ഇത്രയും ഒരു മാസം കഴിഞ്ഞ് ഇത്രയും ദൂരെ നിന്ന് എന്നെ കണ്ടതും മനസ്സിലായോ. ആകെ കണ്‍ഫ്യൂഷനായി ഞാന്‍ പുറകോട്ടൊക്കെ നോക്കി. പുറകോട്ടൊക്കെ നോക്കുമ്പോള്‍ എന്നെ തന്നെയാണ്.
ഞാന്‍ ചോദിച്ചു ‘സാര്‍ എന്നെയാണോ. ആന്റണിയെയാണെന്ന് പറഞ്ഞു.
അങ്ങനെ ഞാന്‍ പരിസരം മറന്ന് ഓടുമ്പോള്‍ ഒരു ഫീല്‍ഡില്‍ എന്തോ ആയിരുന്നെന്ന് തോന്നുന്നു. ഈ പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ വന്ന് എന്നെ തടയാന്‍ വന്നപ്പോള്‍ ലാല്‍ സാര്‍ ‘ പോര് പോര് ‘ എന്ന് പറഞ്ഞു. ഞാന്‍ അവിടെ ചേന്ന സമയത്ത് എന്താ ഇവിടെ എന്ന് ചോദിച്ച് കുറച്ച് വര്‍ത്തമാനം പറഞ്ഞ് കഴിഞ്ഞപ്പോള്‍ വേറൊരു അവസ്ഥയിലായിരുന്നു. അവിടെ നിന്ന് ശരിക്കും ഞാന്‍ തിരിച്ചു വന്ന് ഞാന്‍ ഓടിച്ചു കൊണ്ടിരുന്ന വാഹനം എടുത്ത് ചെല്ലാന്‍ പറഞ്ഞു. ആ ഷൂട്ട് തീരും വരെ ലാല്‍ സാറിന്റെ കൂടെ വീണ്ടും ജോലി ചെയ്തു. ആ ജോലി ചെയ്ത് തിരിച്ചു പോരുന്ന സമയത്ത് ലാല്‍ സാര്‍ പറഞ്ഞു ‘ആന്റണി എന്റെ കൂടെ പോര് ‘ എന്നാണ് ‘.
















