നിരവധി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് രഞ്ജിത് ശങ്കര്‍. ഇപ്പോഴിതാ ‘റൈറ്റ് ടു ഡിസ്‌കണക്ട്’ ബില്ലിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രഞ്ജിത്ത്. ജീവനക്കാരന്‍ ഒരു മനുഷ്യന്‍ ആണെന്നും,ഓഫീസിന് അപ്പുറം അയാള്‍ക്കുള്ള സമയത്തിന്റെ അവകാശം
പൂര്‍ണ്ണമായും അയാള്‍ക്കുള്ളതാണെന്നും ഉറപ്പാക്കാനാണ് ഈ ബില്ലെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ ആയിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
രഞ്ജിത്തിന്റെ കുറിപ്പ് ഇങ്ങനെ…..
തന്റെ employee യുടെ 24 മണിക്കൂറും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്ന കമ്പനികളുണ്ട്. അത്തരം corporate ജീവനക്കാരുടെ work life balance നു വേണ്ടി കേരള സര്‍ക്കാര്‍ Right to Disconnect Bill കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു.normal working hours കഴിഞ്ഞാല്‍, ജീവനക്കാരന്‍ ഒരു മനുഷ്യന്‍ ആണെന്നും,ഓഫീസിന് അപ്പുറം അയാള്‍ക്കുള്ള സമയത്തിന്റെ അവകാശം പൂര്‍ണ്ണമായും അയാള്‍ക്കുള്ളതാണെന്നും ഉറപ്പാക്കാനാണ് ഈ ബില്‍. ഈ ബില്ലിന്റെ പ്രായോഗിക വശങ്ങള്‍ക്ക് മുമ്പ്,ഇത്തരം ഒരു ചര്‍ച്ച തുടങ്ങി വെക്കുക തന്നെ ഒരു വലിയ കാര്യമാണ്.പല ലോക രാജ്യങ്ങളും നടപ്പില്‍ വരുത്തിയ ഇത്തരം വ്യവസ്ഥകള്‍ ഇന്ത്യയില്‍ ആദ്യം ചര്‍ച്ചയ്ക്ക് വെക്കുന്നത് കേരളം അവരുടെ കമ്പനി മുതലാളിമാരെക്കാള്‍ കൂടുതല്‍ നികുതി നല്‍കുന്ന ഈ വലിയ തൊഴിലാളി വിഭാഗത്തെ സപ്പോര്‍ട്ട് ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്. നിയമം ഒരു സമൂഹത്തെ മാറ്റില്ല. പക്ഷെ അങ്ങിനെ ഒരു നിയമം നിലനില്‍ക്കുന്നു എന്നത് ഒരു awareness ആണ്. അത് മനുഷ്യരെ മാറ്റാം.
എന്താണ് ‘റൈറ്റ് ടു ഡിസ്‌കണക്ട്’ ബില്‍?
ജോലി സമയം കഴിഞ്ഞാല്‍ ജീവനക്കാരനെ ഫോണ്‍ വിളിച്ചോ, മെയില്‍ അയച്ചോ ശല്യം ചെയ്യരുത്. സ്വന്തം സമയം സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കാനുള്ള അവകാശം. നമ്മളില്‍ പലരും അനുഭവിച്ചിട്ടുള്ള കാര്യമാണ്, കോര്‍പ്പറേറ്റ് ജോലിയാണെങ്കില്‍ പ്രത്യേകിച്ചും. ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലെത്തിയാലും ഒരു സമാധാനവുമില്ല. ഒരു മെയില്‍ വരും, അതല്ലെങ്കില്‍ ബോസ് വിളിക്കും. എപ്പോഴും നമ്മള്‍ ഫോണില്‍ ‘ഓണ്‍ ലൈന്‍’ ആയിരിക്കണം. ശരിക്കും പറഞ്ഞാല്‍ 24 മണിക്കൂറും കമ്പനിക്ക് വേണ്ടി ജീവിക്കുന്ന അവസ്ഥ.
നമ്മുടെ വീട്ടിലുള്ള കാര്യങ്ങള്‍ക്കോ, ഇഷ്ടപ്പെട്ട ഹോബികള്‍ക്കോ, അല്ലെങ്കില്‍ വെറുതെ ഒന്ന് സമാധാനമായി ഇരിക്കാന്‍ പോലുമോ സമയം കിട്ടാറില്ല.
ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് കേരള സര്‍ക്കാര്‍ ‘റൈറ്റ് ടു ഡിസ്‌കണക്ട്’ ബില്ലിനെക്കുറിച്ച് ആലോചിക്കുന്നത്. ഒരു ജോലിക്കാരന്‍, ജോലി ചെയ്യുന്ന സമയം കമ്പനിക്ക് വേണ്ടി നല്‍കി കഴിഞ്ഞാല്‍, ബാക്കി സമയം അയാളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ളതാണ്. ആ സമയത്ത് അയാളെ ജോലി ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാന്‍ പാടില്ല. അഥവാ വിളിച്ചാല്‍ തന്നെ മറുപടി കൊടുക്കാതിരിക്കാനുള്ള അവകാശം ജീവനക്കാരനുണ്ടാകും. ഇതിന്റെ പേരില്‍ കമ്പനിയില്‍ നിന്ന് ഒരു നടപടിയും നേരിടേണ്ടി വരില്ല.
അതെസമയം ഇവിടെ കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നായിരിക്കും ഈ നിയമം. നിയമം വന്നതുകൊണ്ട് മാത്രം എല്ലാം മാറണമെന്നില്ല. പക്ഷേ, ഇങ്ങനെ ഒരു നിയമം നിലവിലുണ്ട് എന്നുള്ളത് തന്നെ വലിയൊരു അവബോധമാണ്. അത് നമ്മുടെ തൊഴിലിടങ്ങളിലെ സംസ്‌കാരം മാറ്റിയെടുക്കാന്‍ സഹായിക്കും.
















