മലയാള സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ നടനാണ് ബാബുരാജ്. വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു കോമഡിയിലേക്കുളള അദ്ദേഹത്തിന്റെ ചുവടുവെപ്പ്. ഇപ്പോഴിതാ മലയാള സിനിമയിലെ രണ്ട് അതുല്യ പ്രതിഭകളായ മമ്മൂട്ടിയെയും,മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് ബാബുരാജ്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബുരാജിന്റെ പ്രതികരണം.
ബാബുരാജിന്റെ വാക്കുകള്‍…….
‘മമ്മൂട്ടിക്ക് സിനിമ എന്ന് പറയുമ്പോള്‍ ഒരു അഭിനിവേഷമാണ്. അദ്ദേഹത്തെ കണ്ട് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. സിനിമയില്‍ എന്താവണം എങ്ങനെയാവണം എന്നൊക്കെ കണ്ടു പഠിക്കാന്‍ പറ്റുന്ന ആളാണ് മമ്മൂക്ക. ഒരു പരിധി വരെ നന്നായിട്ട് സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് മമ്മൂക്ക.
തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ അദ്ദേഹം കൂടെയുള്ള ആര്‍ട്ടിസ്റ്റുകളെ സപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂക്കയെ തന്നെയാണ് റോള്‍ മോഡലായി
കാണുന്നത്. പ്രായമൊക്കെ വിടൂ, അദ്ദേഹത്തിന് സിനിമയോടുള്ള ആ ത്വര… ഈ സമയത്തും അദ്ദേഹം കൃത്യമായി ശരീരം നോക്കും, എക്‌സര്‍സൈസ് ചെയ്യും, ഭക്ഷണം നോക്കും. എല്ലാ സിനിമയേയും ആദ്യമായി സിനിമയില്‍ കയറുന്ന ആളെ പോലെയാണ് നോക്കി കാണുന്നത്.
സിനിമയില്‍ ജാഡ വേണം, അഹങ്കാരം വേണം, സിനിമയില്‍ ഷോ വേണം, ഇതെല്ലാം കണ്ടുപഠിക്കണമെങ്കില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം. അതുപോലെ തന്നെ സിനിമയില്‍ സ്‌നേഹം വേണം, പരസ്പരമുള്ള കരുതല്‍ വേണം… ഇതൊക്കെ മമ്മൂക്കയില്‍ നിന്നും കണ്ടുപഠിക്കണം. എവിടം വരെ എത്തണം, എന്താവരുത് എന്നൊക്കെ മമ്മൂക്കയില്‍ നിന്നു പഠിക്കണം.എനിക്ക് അദ്ദേഹത്തോട് കടപ്പാടും,സനേഹവുമുണ്ട്.’
ലാലേട്ടന്‍ സ്വന്തം സഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല സ്വാതന്ത്ര്യമുണ്ട്. ഒരുപാട് കാര്യങ്ങള്‍ നമ്മുക്ക് അദ്ദേഹത്തിനെ കണ്ടു പഠിക്കാനുണ്ട്.’
















