കാനറാ ബാങ്കിൽ അപ്രൻറിസ് തസ്തികയിൽ ഒഴിവ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും പ്രാദേശിക ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. 20 നും – 28 നും ഇടയിൽ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. താത്പര്യമുള്ളവർക്ക് www.nats.education.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അവസാനതീയതി: ഒക്ടോബർ 12.
3500 അപ്രൻറിസ് ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് ചെയ്തിരിക്കുന്നതിൽ 243 ഒഴിവുകൾ കേരളത്തിലാണ്. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്കീം (NATS) മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുക. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്കീമിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.canarabank.com) “Apprentice Recruitment 2025” എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. നിയമനം ഒരു വർഷത്തേക്കാണ്. 500 രൂപയാണ് അപേക്ഷ ഫീസ്. എസ്സി/എസ്ടി/ഭിന്നശേഷിക്കാർക്ക് ഫീസില്ല. അക്കാദമിക് മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് തയ്യാറാക്കിയാണ് നിയമനം നടത്തുക. പ്രാദേശിക ഭാഷ പരീക്ഷയും ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും.
















