ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലോക. ഇപ്പോഴിതാ സിനിമയുടെ വമ്പന്‍ വിജയത്തില്‍ ലോകയുടെ ഛായാഗ്രാഹകന്‍ നിമിഷ രവിക്ക് വാച്ച് സമ്മാനമായി നല്‍കി നടി കല്യാണി പ്രിയദര്‍ശന്‍. പിന്നാലെ കല്യാണിക്ക് നന്ദി അറിയിച്ച് ഒരു പോസ്റ്റും നിമിഷ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നിമിഷ് രവിയുടെ കുറിപ്പ് ഇങ്ങനെ….
‘പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്‌കതയാണ്, വളരെയധികം നന്ദി, ഈ നിറം ലോകയുമായും ചന്ദ്രയുമായും എന്നെ നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനേക്കാളും ഉപരി, നിരന്തരമായ കഠിനാധ്വാനം എല്ലായ്പ്പോഴും നല്ല കാര്യങ്ങള്‍ക്ക് കാരണമാകുമെന്ന് ഇത് എന്നെ ഓര്‍മ്മിപ്പിക്കും. ഈ സിനിമയും അതുമായി ബന്ധപ്പെട്ട ആളുകളും അതിനുള്ള ഒരു ഓര്‍മപ്പെടുത്തലാണ്. ഇത് കഠിനാധ്വാനത്തിന്റെ ഫലമാണ്, ഒരുപാട് സ്നേഹം’.
View this post on Instagram
സ്വിസ് കമ്പനിയായ ഒമേഗയുടെ 9,81,800 രൂപ വിലയുള്ള സ്പീഡ്മാസ്റ്റര്‍ 57 എന്ന മോഡല്‍ അത്യാഡംബര വാച്ചാണ് കല്യാണി സമ്മാനമായി നല്‍കിയിരിക്കുന്നത്. 40.5 എംഎം ഡയലും ലെതര്‍ സ്ട്രാപ്പുമാണ് ഇതിന്റെ സവിശേഷത.
അതേസമയം, ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ലോക. 275 കോടി രൂപ ആഗോളതലത്തില്‍ കളക്ഷന്‍ നേടിയ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബല്‍ ഇനി ലോകയ്ക്ക് സ്വന്തം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററില്‍ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററില്‍ കണ്ടത്.
അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരുമുണ്ട്.
















