മലയാളികൾ ഉൾപ്പെടെ കോടിക്കണക്കിന് ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ തന്നെ അലട്ടുന്ന അസുഖത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. തനിക്ക് ഇൻസോംനിയ ഉണ്ടെന്നും നാല് മണിക്കൂറിൽ കൂടുതൽ ഒരു ദിവസം ഉറങ്ങാൻ കഴിയാറില്ലെന്നും താരം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് മനസ്സുതുറന്നത്.
‘എനിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ട്. നാല് മണിക്കൂറിൽ കൂടുതൽ നന്നായി ഉറങ്ങാൻ കഴിയില്ല. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പോലും എനിക്ക് കുറച്ചേ വിശ്രമിക്കാൻ കഴിയുകയുള്ളൂ.’– അജിത് പറഞ്ഞു. ഉറക്കക്കുറവ് കാരണം സിനിമകളോ വെബ് സീരീസുകളോ കാണാൻ കഴിയാറില്ലെന്നും അജിത് പറഞ്ഞു.
സ്വപ്നങ്ങൾക്ക് പിന്നാലെ പായുമ്പോൾ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാറില്ലെന്നും അജിത് പറഞ്ഞു. ഭാര്യ ശാലിനിയുടെ പിന്തുണയാണ് ജീവിതത്തിലെ പ്രധാന ബലമെന്നും താരം വ്യക്തമാക്കി. റേസിങ്ങിൽ അതീവ താത്പര്യമുള്ള അജിത് ഇപ്പോൾ സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന 24 മണിക്കൂർ എൻഡുറൻസ് റേസിൽ പങ്കെടുക്കുകയാണ്.
‘ഗുഡ് ബാഡ് അഗ്ലി’ എന്ന ഗ്യാങ്സ്റ്റർ ഡ്രാമയിലാണ് അജിത് അവസാനമായി അഭിനയിച്ചത്. ആധിക് രവിചന്ദ്രന്റെ സംവിധാനത്തിൽ ‘എകെ64’ എന്ന പുതിയ ചിത്രത്തിൽ താരം ഉടൻ ചേരും. കയാണ്.
















