ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ‘ ബോക്സ് ഓഫീസ് തകർത്ത് മുന്നേറുകയാണ്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായി അഭിനയിച്ച നടന്‍ ജയറാമിന്റെ പ്രകടനം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ‘കാന്താര ചാപ്റ്റര്‍ 1’ കണ്ട് തന്നെ സ്‌നേഹമറിയിച്ച പ്രേക്ഷകര്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നടൻ ജയറാം.
‘കാന്താര ചാപ്റ്റർ 1’ന് നിങ്ങൾ നൽകിയ സ്നേഹത്തിനും നിരൂപണങ്ങൾക്കും പ്രശംസകൾക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ നല്ല വാക്കുകൾ എന്നെ സംബന്ധിച്ചിടത്തോളം വലുതാണ്. ഈ സിനിമ ഞങ്ങൾ ആഗ്രഹിച്ച പോലെ നിങ്ങളുമായി കണക്ട് ആകുമ്പോൾ സന്തോഷവും കൃതജ്ഞതയിലും എന്റെ മനസ്സു നിറയുന്നു. ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കുന്നത്, ഭക്തി, കഠിനാധ്വാനം, അനുഗ്രഹങ്ങൾ എന്നിവ ആഘോഷിക്കുന്ന ഒരു സുപ്രധാന അവസരമായ ആയുധപൂജയുടെ ദിവസം തന്നെ ഈ മനോഹരമായ വാർത്ത എന്നിലെത്തി എന്നതാണ്. ഇതിലും മികച്ചൊരു പ്രോത്സാഹനം എനിക്ക് ലഭിക്കാനിടയില്ല.
ഋഷഭ് ഷെട്ടി നന്ദി.. ഈ പ്രക്രിയയിൽ എന്നെ വിശ്വസിച്ചതിന്! ഞങ്ങളെ ഏറ്റവും മനോഹരമായി തിരശ്ശീലയിലെത്തിക്കാൻ പരിശ്രമിച്ച മുഴുവൻ ടീമിനും എന്റെ എല്ലാ സ്നേഹവും. ഈ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി. ഈ സ്നേഹം എന്നെന്നും എന്നിലുണ്ടാകും! ‘ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ ജയറാം കുറിച്ചു. താരത്തിന്റെ ഈ വൈകാരിക കുറിപ്പിന് താഴെ ‘ഞങ്ങളുടെ അഭിമാനം’ എന്ന കമന്റുമായി പാർവതിയും എത്തി.
View this post on Instagram
കാന്താരയിൽ ജയറാം അവതരിപ്പിച്ച കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
STORY HIGHLIGHT: jayaram acting kantara chapter 1
















