ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം എഴുതി സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായ ‘ബള്‍ട്ടി’ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ നായക വേഷത്തിലെത്തിയ ഷെയിന്‍ നിഗത്തിന്റെ ഉദയന്‍ എന്ന കഥാപാത്രം തീയേറ്ററുകളില്‍ വന്‍ കയ്യടിയാണ് നേടുന്നത്. ഒരു ആഴ്ച പിന്നീടുമ്പോള്‍ ചിത്രം പത്തു കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്.
മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങൾ കൊണ്ടും തന്റെ ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര കാഴ്ച്ചാനുഭവം നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ചിത്രം കബഡിയും സൗഹൃദവും പ്രണയവും സംഘർഷവുമെല്ലാം പങ്കുവെയ്ക്കുന്നു. മറ്റ് വമ്പന്‍ റിലീസുകള്‍ എത്തിയെങ്കിലും ബള്‍ട്ടിക്ക് കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിക്കുന്നത്.
കൂടാതെ സായ് അഭ്യങ്കര്‍ ഒരുക്കിയ സിനിമയിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഷെയിന്‍ നിഗം, ശന്തനു ഭാഗ്യരാജ്, അല്‍ഫോന്‍സ് പുത്രന്‍ , സെല്‍വരാഘവന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവർ ചേർന്നാണ്.
STORY HIGHLIGHT: bulti box office success
















