സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ ആളാണ് വീണ മുകുന്ദൻ. അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. വേറിട്ട അവതരണത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയാണ് വീണ മുകുന്ദന്‍. സിനിമാപ്രമോഷനുകളും അഭിമുഖങ്ങളുമൊക്കെയായി സോഷ്യൽ ലോകത്തു സജീവമാണ് വീണ. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ ജീവിത വിശേഷങ്ങളും അവര്‍ പങ്കുവെക്കാറുണ്ട്. അതുകൊണ്ടു തന്നെ ഒട്ടേറെ ആരാധകരുള്ള ഒരു ഇൻഫ്ലുവൻസർ കൂടിയാണ് വീണ.
വീണ അമ്മായാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ള വീഡിയോ വൈറലായി മാറിയിരുന്നു. വീണ അമ്മയായി എന്ന വാർത്ത ഏറെ ആഘോഷപൂർവമാണ് ആരാധകർ കൊണ്ടാടിയത്.
ഇപ്പോഴിതാ തന്റെ പ്രസവ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വീണ. വളരെ ഹാപ്പി ആയി പ്രസവ മുറിയിലേക്ക് പോകുന്നത്, പ്രസവ വേദനയും, ഒടുവിൽ കുഞ്ഞിനെ കണ്ടു പൊട്ടിക്കരയുന്നതുമൊക്കെ വിഡിയോയിൽ കാണാം.
എന്‍റെ ആദ്യ പ്രസവം ആയതിനാൽ തന്നെ വലിയ കാര്യമാണെന്നും അതിനാലാണ് അത് ഷൂട്ട് ചെയ്തതെന്നും അത് പ്രേക്ഷകരിലേയ്ക്ക് എത്തണമെന്നുള്ള ആഗ്രഹം ഉള്ളതുകൊണ്ടാണ് വിഡിയോ ചെയ്തതെന്നും വീണ പറയുന്നു. നേരത്തെ ദിയ കൃഷ്ണയും പ്രസവ വിഡിയോ പങ്കുവച്ചിരുന്നു.
വീണ ഒരു അമ്മയായിരിക്കുകയാണ്. ലേബർ റൂമിൽ നിന്ന് കുഞ്ഞിനെ ആദ്യമായി കാണുന്ന നിമിഷം സഹിതം പങ്കുവച്ചിരിക്കുകയാണ് വീണ. താൻ ആഗ്രഹിച്ചതുപോലെ ഒരു പെൺകുഞ്ഞിനെയാണ് ലഭിച്ചതെന്നും കുഞ്ഞിനെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയ്, നിർത്താൻ കഴിഞ്ഞില്ല കരച്ചിലെന്നും വീണ പറയുന്നു.
ദിയ കൃഷ്ണയുടെ പ്രസ വീഡിയോ ഈയിടെ വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ അതൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. മറ്റേർണിറ്റി ഫോട്ടോഷൂട്ട് പോലെ ഇനി എല്ലാരും തങ്ങളുടെ പ്രസവ വീഡിയോ ഷൂട്ട് ചെയ്തു വിടുന്ന കാലം വിദൂരമല്ല. മികച്ച അഭിപ്രായങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്.
















