ശബരിമല വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണ്ണപ്പാളിയുമായി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് നടൻ ജയറാം. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയിൽ പങ്കെടുത്തതെന്നും. ഇത് ഇത്തരത്തിൽ വിവാദമാകും എന്ന് ഒരിക്കലും കരുതിയില്ലെന്നും. ചെന്നൈയിലെ അമ്പത്തൂരിൽ വാതിൽ നിർമിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും തന്റെ വീട്ടിൽ വെച്ചായിരുന്നില്ല എന്നും ജയറാം പറഞ്ഞു. സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി പൂര്‍ത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ പലയിടത്തും ഇതിന്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി എന്ന് ഉണ്ണികൃഷ്ണന് പോറ്റിയ്ക്കെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.
വിവാദനായകനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വെച്ചുള്ള പരിചയമാണ്. ശബരിമലയിൽ പോകുമ്പോഴെല്ലാം കാണാറുമുണ്ട്. ബംഗളൂരുവിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ പൂജയ്ക്ക് ക്ഷണിച്ചത്. അയ്യപ്പന്റെ നടവാതില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ് ശബരിമലയിലേക്ക് കൊണ്ടുപോകുന്നതായി ഉണ്ണികൃഷ്ണൻ പോറ്റി തന്നോട് വിളിച്ചു പറഞ്ഞു. അവിടെ ഒരു പൂജയുണ്ട്. വന്നാൽ സന്തോഷമെന്നും പറഞ്ഞു. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഗായകൻ വീരമണിയും ഉണ്ടായിരുന്നു. അങ്ങനെയാണ് പൂജയിൽ പങ്കെടുക്കുന്നത്. ശബരിമലയിലേക്ക് പോകുന്നതിനു മുമ്പ് അവിടെ വച്ച് പൂജയുണ്ടെന്ന് അറിയിച്ചപ്പോൾ ഒരു അയ്യപ്പഭക്തൻ എന്ന നിലയിൽ അതൊരു മഹാഭാഗ്യമായാണ് കരുതിയത്. ജയറാം പറഞ്ഞു.
ഫാക്ടറിയുടെ വാതിലിനു മുന്നിലെ ഓഫിസ് മുറിയിൽ വച്ചാണ് പൂജ നടന്നത്. ശബരമിലയ്ക്ക് ഒരു വസ്തു കൊണ്ടുപോകുമ്പോൾ അതിന്റെ പൂജയ്ക്ക് പങ്കെടുക്കുന്നത് മഹാഭാഗ്യമായാണ് കരുതിയത്. ബെംഗളൂരുവിൽ നിന്നുള്ള പല വിവിഐപികളും അദ്ദേഹത്തോടൊപ്പമുണ്ടാകാറുണ്ട്. ഈയടുത്ത് ശബരിമലയിൽ മേളം ചെയ്യാമോ എന്ന് ചോദിച്ചാണ് വിളിച്ചിരുന്നത്. പോകുന്ന വഴിക്ക് എന്റെ വീടിന്റെ പൂജ മുറിയിലും വെക്കുമോയെന്ന് ഞാൻ ചോദിച്ചിരുന്നു. അങ്ങനെയാണ് തന്റെ വീട്ടിൽ വന്ന് പൂജിച്ച് കൊണ്ടുപോയി. കാറിലാണ് കൊണ്ടുവന്നത്. ഇതിന്റെ പേരിൽ തന്റെ പക്കൽ നിന്ന് പണം വാങ്ങുകയോ ദക്ഷിണ വാങ്ങുകയോ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ജയറാം കൂട്ടിച്ചേർത്തു.
STORY HIGHLIGHT: jayaram clarifies sabarimala golden gate puja
















