വിജയിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. തമിഴ്‌നാട്ടിൽ മത്സരിച്ച സിനിമാ നടന്മാരെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ചാപ്റ്റർ4 എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടനും ടിവികെ പാര്‍ട്ടി നേതാവുമായ വിജയെ കുറിച്ച് പറഞ്ഞത്.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ…
വിജയുടെ കേസ് പറഞ്ഞാൽ നമ്മൾ മനസ്സിലാക്കേണ്ടത് അദ്ദേഹത്തിന്റെ മുൻഗാമികൾ എംജിആറും ജയലളിതയുമാണ്. അവരൊക്കെ പക്കാ പൊളിറ്റീഷ്യൻസും ആയി ഇദ്ദേഹത്തിന് തൊട്ടുമുമ്പ് നടന്നിരിക്കുന്നത് ഒന്ന് കമൽഹാസനാണ്. കമലഹാസൻ 8 നിലയിൽ പൊട്ടി, അപ്പോൾ അയാൾ ഡിഎംകെ ഡിഎംകെ യിലേക്ക് പോയി. കാരണം അദ്ദേഹം ഒറ്റയ്ക്ക് മുഖ്യമന്ത്രി ആകണമെന്ന് വിചാരിച്ചത് നടന്നില്ല.
അദ്ദേഹം തോറ്റത് പോലും കോയമ്പത്തൂരിൽ ഒരു ബിജെപി സ്ഥാനാർഥി ആയിട്ടാണ് തോറ്റത് തമിഴ്നാട്ടിൽ ബിജെപി അത്ര സ്ട്രോങ്ങ് അല്ല. കമൽഹാസനെ പോലെ ഒരു സ്റ്റാർ ആണ്, ഡിഎംകെയും എഡിഎംകെ യും എല്ലാവരും അദ്ദേഹത്തിന് സപ്പോർട്ട് ചെയ്തിരുന്നു. അവിടെ വന്നിട്ട് ബിജെപിയോടാണ് അദ്ദേഹം തോറ്റുപോയത്. തോറ്റത് തെറ്റല്ല അത് ഓരോ സ്ഥലത്തും ജനങ്ങൾ അങ്ങനെയാണ്. അപ്പോൾ ഞാൻ പറയുന്നത് ഒരു നടൻ എന്നുള്ള രീതിയിൽ അദ്ദേഹത്തിന് വോട്ട് കിട്ടിയില്ല.
കാരണം തമിഴ്നാട്ടിൽ എഡിഎംകെയും ഡിഎംകെയും സ്ട്രോങ്ങ് ആയിട്ടുള്ള രണ്ടു രണ്ടുപേർ ഇദ്ദേഹത്തിന് വോട്ട് ചെയ്തു, ഇദ്ദേഹത്തിന്റെ ആരാധകരും വോട്ട് ചെയ്തിട്ട് ഇദ്ദേഹം ജയിക്കുന്നില്ല. പിന്നെ വിശാൽ നോക്കി അവിടുത്തെ സൂപ്പർസ്റ്റാർ. പിന്നെ വിജയാകന്ത് സാറാണ്. വിജയകാന്ത് സാറാണ് ഒരു മുന്നായിട്ട് ഒരുവിധം നടത്തിയത് പക്ഷേ അദ്ദേഹത്തിന് ഒരു പ്രതിപക്ഷ നേതാവ് വരെ അദ്ദേഹം മാക്സിമം എത്തിയിട്ടുണ്ട് അതുതന്നെ വലിയൊരു കാര്യമാണ് പക്ഷേ എന്നാലും മുഖ്യമന്ത്രി ആവുക എന്നുള്ളതോന്നും നടന്നില്ല
വരുന്ന എല്ലാവരുടെയും ഒരു പ്രശ്നം എല്ലാവർക്കും മുഖ്യമന്ത്രിയാവണം എന്നതാണ്. വിജയിക്ക് മുഖ്യമന്ത്രി ആവണം. വിജയ് യെ ഉൾക്കൊള്ളാൻ എഡിഎംകെയും റെഡിയാണ് ഡിഎംകെയും റെഡിയാണ് ബിജെപിയും റെഡിയാണ്. പക്ഷേ ഇങ്ങേർക്ക് മുഖ്യമന്ത്രി ആവണം എന്ന് പറയുമ്പോൾ ഓൾറെഡി അവിടെ 10 പേരു ഉണ്ടാകുമ്പോൾ ഇയാളും കൂടെ ആകുമ്പോൾ അത് നടക്കില്ല.
ഇതാണ് സിറ്റുവേഷൻ. അപ്പോ ഇങ്ങനെ എന്തു ചെയ്തു ഒരു സാമ്പിൾ ഡോസ് നോക്കി. രജനികാന്ത് ശ്രമിച്ചു പിന്നെ അദ്ദേഹത്തിന് ടെൻഷനായി അദ്ദേഹം പറഞ്ഞു എനിക്ക് പറഞ്ഞ പണിയല്ല എന്ന് അദ്ദേഹം ഒഴിവാക്കുകയും ചെയ്തു. ഇവരെക്കാൾ ബുദ്ധിപരമായി കളിച്ച വ്യക്തിയാണ് വിജയ്.
കഴിഞ്ഞപ്രാവശ്യം പഞ്ചായത്ത് ഇലക്ഷന് ഇദ്ദേഹത്തിന്റെ ഒരുപാട് കാനിഡേറ്റ്
നിന്നിരുന്നു. ഇത് എനിക്ക് തോന്നുന്നു കേരളത്തിലെ മാധ്യമങ്ങൾ ഒന്നും അത് റിപ്പോർട്ട് ചെയ്ത് ഞാൻ കണ്ടിട്ടില്ല. ഇത് ഞാൻ തമിഴ്നാടിന്റെ രാഷ്ട്രീയം പഠിച്ചപ്പോൾ മനസ്സിലാക്കിയ ഒരു സാധനമാണ്. അതായത് അവിടുത്തെ ജനങ്ങളോട് ഇദ്ദേഹം പറയുകയാണ് ഞാൻ അധികം വൈകാതെ ഒരു പാർട്ടി തുടങ്ങും എന്ന്. അപ്പോൾ ഇയാൾ സ്വതന്ത്രനാണ് നിങ്ങൾ അയാൾക്ക് വോട്ട് ചെയ്യണേ പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്തു തരാം എന്ന രീതിയിൽ ഇയാൾ നിർത്തി. ചിന്തിക്കണം എന്നിട്ട് ഇദ്ദേഹം 132 പേരെ ഇയാൾ മൊത്തം ജയിപ്പിച്ചിട്ടുണ്ട്.
















