ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. അഭിഷേക് എസ്.എസ്. ആണ് വരന്‍. വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. വളരെ ലളിതമായ ചടങ്ങില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നാണ് വിവരം. വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചു കൊണ്ട് ഇരുവരും നിൽക്കുന്ന ചിത്രമാണ് ആര്യ പങ്കുവെച്ചത്.
View this post on Instagram
അഭിഷേകിനെ ടാഗ് ചെയ്ത് ‘3/10/ 2025/’ എന്ന തീയതിയോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. പച്ചയില്‍ കസവ് പ്രിന്റോടുകൂടിയ കരയുള്ള ഓഫ് വൈറ്റ് സാരിയാണ് ചിത്രങ്ങളില്‍ ആര്യയുടെ വേഷം. പച്ച നിറത്തിലുള്ള ബ്ലൗസാണ് ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. ലളിതമായ ആഭരണങ്ങളും ആര്യ അണിഞ്ഞിട്ടുണ്ട്. മുണ്ടും ഫ്‌ളോറല്‍ പ്രിന്റുള്ള ഷര്‍ട്ടുമാണ് അഭിഷേകിന്റെ വേഷം. ഒട്ടേറപ്പേര്‍ നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി.
‘സഖാവ്’ എന്ന കവിത ആലപിച്ചാണ് ആര്യ ശ്രദ്ധനേടിയത്. പിന്നാലെ, കവിതയെച്ചൊലി വിവാദങ്ങളുമുണ്ടായിരുന്നു. പിന്നീട് കോവിഡ് കാലത്ത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കവര്‍ സോങ്ങുകളിലൂടെ ആര്യ വീണ്ടും ശ്രദ്ധനേടി. അമിതാഭ് ബച്ചനടക്കം ആര്യയുടെ പാട്ടുകള്‍ പങ്കുവെച്ചിരുന്നു. ‘ജീന്‍സ്’ എന്ന ചിത്രത്തില്‍ എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ കണ്ണോട് കാണ്‍ബതെല്ലാം എന്ന പാട്ടിന്റെ കവറിലൂടെ ആര്യ കൂടുതല്‍ ശ്രദ്ധേയയായി. ഏതാനും ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
















