കുട്ടികളെ കയ്യിലെടുക്കാൻ നല്ല ഭക്ഷണം തയ്യാറാക്കി കൊടുത്താൽ മതി അല്ലെ? എങ്കിൽ ഇത്തവണ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഗോൾഡൻ സ്ക്വിഡ് ഫ്രൈ.
ആവശ്യമായ ചേരുവകൾ
- കണവ – 750 ഗ്രാം
- മൈദ [APF] – ¼ കപ്പ്
- കോൺ ഫ്ലോർ / അരി മാവ് – ¼ കപ്പ്
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- കുരുമുളക് പൊടി – ½ ടീസ്പൂൺ
- ബേക്കിംഗ് പൗഡർ – ½ ടീസ്പൂൺ
- പച്ച മല്ലിയില (അരിഞ്ഞത്) – ½ ടീസ്പൂൺ. (അലങ്കരിക്കാൻ)
- എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
കണവ വൃത്തിയാക്കി വളയങ്ങളാക്കി ഒരു പോലെ മുറിക്കുക. കഴുകി നന്നായി വെള്ളം ഇല്ലാതെ ആക്കണം. ഈർപ്പം ആഗിരണം ചെയ്യാൻ ടിഷ്യു പേപ്പറിൽ വയ്ക്കുക. തുടർന്ന് ½ ടീസ്പൂൺ ഉപ്പ് പുരട്ടുക. മാറ്റി വയ്ക്കുക. മൈദ, ചോളം / അരിപ്പൊടി,ബേക്കിങ് പൗഡർ, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ½ ടീസ്പൂൺ ഉപ്പ്, 100 മുതൽ 120 മില്ലി വെള്ളം എന്നിവ ചേർത്ത് മിനുസമാർന്ന ഒരു ബാറ്റർ ഉണ്ടാക്കുക. കണവ മാവിൽ ചേർക്കുക.
ഒരു കടായിയിൽ / ഫ്രൈയിങ് പാനിൽ ഇടത്തരം തീയിൽ എണ്ണ ചൂടാക്കുക. എണ്ണ ആവശ്യത്തിന് ചൂടായാൽ കുറഞ്ഞ തീയിലേക്ക് മാറ്റുക. മൈദപ്പൊടിയും കോൺ ഫ്ലോറും സമാസമം എടുത്തു യോജിപ്പിച്ചു വെക്കുക. മാവിൽ മുക്കിയ കണവ ഒരൊന്നും എടുത്ത് മൈദാ കോൺഫ്ലോർ മിക്സിൽ മുക്കി ചൂടുള്ള എണ്ണയിൽ വറുത്തു കോരുക. ഒരു സമയം എട്ട് മുതൽ 10 വളയങ്ങൾ വരെ ചേർക്കുക. തീ മീഡിയത്തിലേക്ക് ഉയർത്തി ഡീപ് ഫ്രൈ ചെയ്തെടുക്കുക. എല്ലാം തീരുന്നതുവരെ ചെയ്യുക. മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.
















