ചിക്കൻ കറിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഒരു വ്ലോഗിൻ്റെ പേരിൽ പ്രമുഖ വ്ലോഗർമാരായ ദിയ കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കും എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ലെഗ് പീസ് വിളമ്പുന്നതുമായി ബന്ധപ്പെട്ട് മരുമകനായ അശ്വിനോട് ഇരുവരും ബഹുമാനമില്ലാതെയാണ് പെരുമാറിയതെന്നാണ് പ്രധാന ആക്ഷേപം.
ചിക്കൻ കറി വിളമ്പിയപ്പോൾ ലെഗ് പീസ് തികയാതെ വന്ന സംഭവത്തിൽ, ദിയയും സിന്ധുവും അശ്വിനോട് അപമര്യാദയായി പെരുമാറിയെന്നും, വീട്ടിൽ അവർ ‘ബോസി’യും ‘സെൽഫിഷും’ ആണെന്നും കമന്റുകൾ വന്നു. അപമാനം സഹിച്ച് അശ്വിൻ എന്തിനാണ് ഭാര്യവീട്ടിൽ താമസിക്കുന്നത് എന്നും ചിലർ ചോദ്യമുയർത്തി.
ദിയയുടെ പ്രതികരണം: “എന്റെ കാര്യങ്ങൾ നോക്കുന്നത് അമ്മയാണ്, അശ്വിന്റെ അമ്മയല്ല”
വിമർശനങ്ങൾ രൂക്ഷമായതോടെ ദിയ കൃഷ്ണ മറുപടിയുമായി രംഗത്തെത്തി. പ്രസവശേഷം തൻ്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സ്വന്തം അമ്മയാണെന്നും, അതുകൊണ്ടാണ് ഭർത്താവുമൊത്ത് സ്വന്തം വീട്ടിൽ താമസിക്കുന്നതെന്നും ദിയ വ്യക്തമാക്കി.
കൂടാതെ, അമ്മായിയമ്മ മരുമകനെ കാൽ തൊട്ട് വണങ്ങേണ്ട ആവശ്യമില്ലെന്നും, അമ്മ അശ്വിനെ സ്വന്തം മകനെപ്പോലെയാണ് കാണുന്നതെന്നും ദിയ പറഞ്ഞു. എന്നാൽ, അളവിൽ കൂടുതൽ ബഹുമാനം നൽകേണ്ടതില്ലെങ്കിൽ പോലും വ്യക്തിയെന്ന നിലയിൽ അശ്വിൻ അർഹിക്കുന്ന ബഹുമാനം സിന്ധു കൃഷ്ണ നൽകേണ്ടതായിരുന്നു എന്നാണ് വിമർശകരുടെ അഭിപ്രായം. ഈ സംഭവം കുടുംബ ബന്ധങ്ങളിലെ മര്യാദകളെക്കുറിച്ചുള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും വഴി തുറന്നിരിക്കുകയാണ്.
















