മുൻ ബിഗ് ബോസ് താരം രേണു സുധിയുടെ ദുബായിലെ പരിപാടികളെ ചൊല്ലിയുള്ള വിവാദം സോഷ്യൽ മീഡിയയിൽ പുകയുന്നു. രേണു ഒരു ബാർ ഡാൻസറായി ജോലി ചെയ്യുന്നു എന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് യൂട്യൂബറും നിരൂപകനുമായ സായി കൃഷ്ണ രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം വിവാദങ്ങളിൽ നിന്നൊഴിഞ്ഞ് പ്രോഗ്രാമുകളുമായി മുന്നോട്ട് പോവുകയായിരുന്നു രേണു. എന്നാൽ, ബിഗ് ബോസ് ഫെയിം എന്ന മേൽവിലാസം മാത്രം ഉപയോഗിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് രേണു വീണ്ടും പഴയ പ്രൊഫഷണൽ രീതികളിലേക്ക് കടന്നതെന്നാണ് സായി കൃഷ്ണയുടെ വിലയിരുത്തൽ.
രേണു സുധി ദുബായിൽ ബാർ ഡാൻസറായി ജോലി ചെയ്യുന്നു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ‘ബാർ ഡാൻസറാകുന്നത് വിഷയമാണോ? അതും ഒരു പ്രൊഫഷനാണ്. അതവരുടെ ജീവിതമാണ്, അതുകൊണ്ട് രേണു എന്ത് വേണമെങ്കിലും ചെയ്തിട്ട് പോട്ടെയെന്ന് കരുതിയാൽ പോരേ?’ എന്ന് സായി കൃഷ്ണ ചോദിക്കുന്നു.
പരിപാടി ഒരു ബാർ/പബ് സെറ്റപ്പാണെന്ന് രേണു അറിയാതെ പോയതാകാം, അല്ലെങ്കിൽ അറിഞ്ഞുകൊണ്ടു തന്നെ പോയതാകാം എന്നും സായി കൃഷ്ണ പറയുന്നു. എന്നാൽ, പ്രൊഫഷണൽ എത്തിക്സ് രേണു കീപ്പ് ചെയ്യുന്നുണ്ടെന്നും, ഈ വിവാദം കാരണം രേണുവിനെ കൊണ്ടുപോയവർക്ക് നല്ല പബ്ലിസിറ്റി ലഭിക്കുന്നുണ്ടെന്നും സായി കൃഷ്ണ അഭിപ്രായപ്പെട്ടു.
















