നടൻ ഷെയ്ൻ നിഗം പലസ്തീൻ വിഷയത്തിൽ താൻ പ്രതികരിച്ചതിനെക്കുറിച്ചും അതിനെത്തുടർന്നുണ്ടായ സൈബർ വിമർശനങ്ങളെക്കുറിച്ചും നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടുന്നു. താൻ വാർത്തകൾ കാണുകയോ പത്രം വായിക്കുകയോ ചെയ്യുന്ന വ്യക്തിയല്ലെന്നും, വലിയ സമ്മർദ്ദം താങ്ങാൻ തനിക്ക് കഴിയില്ലെന്നും ഷെയ്ൻ നിഗം തുറന്നു പറഞ്ഞു.
പലസ്തീൻ വിഷയം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഷെയ്ൻ, മുൻപ് ഈ വിഷയത്തിൽ സംസാരിച്ചപ്പോൾ നേരിട്ട വിമർശനങ്ങളെക്കുറിച്ച് സംസാരിച്ചു. “ഈ മ.തത്തിന് ഇങ്ങനൊരു വിഷയം ഉണ്ടായപ്പോൾ ഷെയ്ൻ ഒന്നും പറഞ്ഞില്ല എന്ന് കുറെ പേർ പറഞ്ഞു. ഇങ്ങനെയൊക്കെ പറയുമ്പോൾ ഞാൻ പത്രം വായിക്കുന്ന ഒരാളല്ല, ന്യൂസ് കണ്ടാലും പേടിയാകും,” ഷെയ്ൻ പറയുന്നു.
“എനിക്ക് അത്രയും പ്രഷർ താങ്ങാൻ കഴിയില്ല. ഇൻസ്റ്റാഗ്രാം റീലുകളിൽ കുട്ടികളെ കൊ ല്ലുന്ന വീഡിയോ കണ്ടിട്ടാണ് ഞാൻ അന്ന് പലസ്തീൻ വിഷയത്തിൽ സംസാരിച്ചത്.” വേദനയും ദേഷ്യവും കാരണം പ്രതികരിച്ചപ്പോഴും ആ പ്രതികരണം ഓരോരുത്തരും തൻ്റെ മ.തത്തിന്റെ പേരിൽ കണക്ട് ചെയ്തു എന്നും ഷെയ്ൻ കൂട്ടിച്ചേർത്തു. അത്തരം സന്ദർഭങ്ങളിൽ ‘പടച്ചോനെ എനിക്ക് ശക്തി താ’ എന്നാണ് താൻ ആലോചിച്ചു പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
















