: മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ഇച്ചാപ്പി വിവാഹിതയാകുന്നു. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇച്ചാപ്പി സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. “നിന്നെ ആര് കെട്ടുമെന്ന് ചോദിച്ചവർ കണ്ടോ, ഹൃതിക്ക് റോഷനെ പോലൊരു ചെക്കൻ” എന്ന അടിക്കുറിപ്പോടെയാണ് ഇച്ചാപ്പി ചിത്രം പങ്കുവെച്ചത്.
അടച്ചുറപ്പില്ലാത്ത ഒരു ചെറ്റക്കുടിലിൽ നിന്നും, ക്വാളിറ്റി കുറഞ്ഞ ഫോണിൽ വീഡിയോ ഷൂട്ട് ചെയ്താണ് ഇച്ചാപ്പി സോഷ്യൽ മീഡിയയിൽ ആദ്യം ശ്രദ്ധേയയാകുന്നത്. ആ കുട്ടിയുടെ നിഷ്കളങ്കതയും മനോഹരമായ അവതരണവും പെട്ടെന്ന് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കി. വിമർശനങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും, അതേ വീഡിയോകളിലൂടെ ഇന്ന് അവർ എല്ലാം സ്വന്തമാക്കിയിരിക്കുകയാണ്.
“നിന്നെ കല്യാണം കഴിക്കാൻ പോലും ആരും വരില്ലെന്ന്” പരിഹസിച്ചവർക്ക് മുന്നിൽ, നല്ല ചുള്ളൻ പയ്യനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇച്ചാപ്പി തന്റെ പ്രിയതമനെ പരിചയപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
View this post on Instagram
“ഇന്ന് ഞാൻ നിങ്ങൾക്ക് മുൻപിൽ ഒരാളെ പരിചപ്പെടുത്താൻ പോവുകയാണ്. എപ്പഴോ ഇരുൾ മൂടിയ എന്റെ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം. അതെന്നെ ഇരുട്ടിൽ നിന്നും മോചിപ്പിച്ചു. എന്റെ സ്വപ്‌നങ്ങളിലേക്ക് വീണ്ടും പറന്നുയരുവാനായി എനിക്ക് കരുത്തുറ്റ ചിറകുകൾ നൽകി. ഞാൻ കണ്ട കിനാക്കളൊക്കെ യാഥാർഥ്യമാക്കാൻ എന്നോട് കൂടെ നിന്നു. എനിക്കത് ഞാൻ ആഗ്രഹിച്ചതിനേക്കാൾ സ്നേഹവും സംരക്ഷണവും നൽകി. അതെനിക്ക് നൽകുന്ന അളവുറ്റ സ്നേഹവും കരുതലും കാണുമ്പോൾ ഇത്രയും മനോഹരമായ ഹൃദയമുള്ള മനുഷ്യരുണ്ടോ…? അല്ലെങ്കിൽ അതൊരു മനുഷ്യൻ തന്നെയാണോയെന്ന് ഞാൻ വിസ്മയിച്ചു. അതേ…അത് മനുഷ്യൻ തന്നെയാണ്… നന്മ നിറഞ്ഞതും കളങ്കമില്ലാത്തതുമായ ഒരു ഹൃദയത്തിനുടമ. ഇന്ന് ആ ഒരാൾ ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്… അതാണ് എന്റെ അപ്പു . ഇനി അങ്ങോട്ട് ഞങ്ങൾ ഒരുമിച്ചായിരിക്കും. അപ്പു മാത്രമല്ല, എനിക്ക് ഒരു അമ്മയേം പപ്പയേം കൂടി കിട്ടി… ഒരു കുഞ്ഞനിയനേം… നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ സ്വന്തം ഇച്ചാപ്പി.”
സാധാരണക്കാരിൽ നിന്നും ഇൻഫ്ലുവെൻസറായി വളർന്ന്, തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം പങ്കുവെച്ച ഇച്ചാപ്പിക്ക് സോഷ്യൽ മീഡിയയിൽ ആശംസകൾ പ്രവഹിക്കുകയാണ്.
















