സെല്‍ഫി എടുക്കാനെത്തിയ ആരാധികയെ മൈന്‍ഡ് ചെയ്തില്ലെന്ന പേരില്‍ നടി ഹേമ മാലിനിക്ക് സൈബറിടത്ത് വന്‍ വിമര്‍ശനം. ഉത്തര്‍പ്രദേശില്‍ നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി ഒരു ചടങ്ങില്‍ പങ്കെടുന്നതിനിടെയായിരുന്നു സംഭവം. സെല്‍ഫി എടുക്കാന്‍ അടുത്തെത്തിയ ആരാധികയെ കണ്ടഭാവം പോലും നടിക്കാതെ മുഖം തിരിക്കുന്ന നടിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
എന്തിനാണ് ഇത്ര ആറ്റിറ്റ്യൂഡ് എന്നാണ് വിഡിയോ കണ്ട ഭൂരിഭാഗം ആളുകളുടെയും ചോദ്യം. ജയാ ബച്ചന്‍റെ തനിപ്പകര്‍പ്പാണ് ഹേമ മാലിനിയെന്നും കമന്‍റുകളുണ്ട്. സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന നടിയെപ്പോലുളളവര്‍ എന്തിനാണ് ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം നടിയെ പിന്തുണച്ചും വിഡിയോയ്ക്ക് താഴെ കമന്‍റുകളെത്തുന്നുണ്ട്. സെല്‍ഫി എടുക്കും മുന്‍പ് നടിയുടെ അനുമതി വാങ്ങാത്തത് തെറ്റായിപ്പോയെന്ന് ഒരു വിഭാഗം സോഷ്യല്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. താരങ്ങള്‍ക്കും സ്വകാര്യതയുണ്ട് അത് മാനിക്കുക തന്നെ വേണമെന്നും കമന്‍റുകള്‍ വ്യക്തമാക്കുന്നു.
















