സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. സിനിമ റിവ്യൂ പറയലാണ് സന്തോഷിന്റെ പ്രധാന ഹോബി. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയുടെ ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയാവുകയാണ്. രണ്ട് ദിവസമായി തുടര്‍ച്ചയായി തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ചാണ് സന്തോഷ് വര്‍ക്കി പറയുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്ക് ക്യാൻസർ ആണെന്നൊരു പോസ്റ്റുമായി സന്തോഷ് വര്‍ക്കി എത്തിയത്.
തനിക്ക് കാന്‍സര്‍ ആണ്. ഇനി ജീവിക്കണം എന്ന് ഒരു ആഗ്രഹവും ഇല്ല എന്നായിരുന്നു സന്തോഷിന്‍റെ ആദ്യ പോസ്റ്റ്. പിന്നാലെ തന്‍റെ അച്ഛനും ഇതേ അസുഖമായിരുന്നെന്നും രണ്ട് മാസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്നും പറഞ്ഞ സന്തോഷ് താന്‍ ഇതുവരെ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനു പിന്നാലെ ആളുകൾ എത്തിതുടങ്ങി, സംഗതി ക്യാൻസർ ആണെന്നൊക്കെ ആളുകൾ പറഞ്ഞിരുന്നെങ്കിലും അത് വിശ്വസിക്കാത്തവരും ഉണ്ടായിരുന്നു.
തനിക്ക് മള്‍ട്ടിപ്പിള്‍ മൈലോമയാണ്. ഇതിന് മരുന്നില്ലാ എന്നൊക്കെ തുടരെ പോസറ്റുകളുമായി ആറാട്ടണ്ണൻ എത്തി. തന്റെ പിതാവിനും ഇതേ രോഗമായിരുന്നു. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചു. മരിച്ചുപോയ പിതാവിനെക്കുറിച്ച് മോശമായി പറഞ്ഞതാണ് ഏറ്റവും കൂടുതൽ വേദനിച്ചത്. പിതാവിന്റെ അടുത്തേക്ക് പോവുകയാണ്. തെറ്റു വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം എന്നൊക്കെ ആരുടേയും കരളലയിപ്പിക്കുന്ന പോസ്റ്റുകളാണ് സന്തോഷ് പങ്കിട്ടത്. പിന്നാലെ സമാധാന വാക്കുകളുമായും ആളുകൾ എത്തി തുടങ്ങി.
നിത്യാ മേനോന്‍, ഒമര്‍ ലുലു, മോഹന്‍ലാല്‍ തുടങ്ങി പലപ്പോഴായി സാമൂഹ്യമാധ്യമങ്ങളിലൂടെ വേദനിപ്പിച്ച പലരോടും മാപ്പ് പറയുകയും ചെയ്തു.
എന്നാല്‍ വീണ്ടും ഒരു ഡോക്ടറെ കണ്ടെന്നും തനിക്ക് കാന്‍സര്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞെന്നും സന്തോഷ് വര്‍ക്കി വെളിപ്പെടുത്തിയിരുന്നു. ആദ്യം പരിശോദിച്ച ഡോക്ടർക്ക് തെറ്റുപറ്റിയതാണെന്നും. രണ്ടാമത്തെ ഡോക്ടർ ക്യാൻസർ ഇല്ലെന്നു പറഞ്ഞു. വെറുമൊരു അണുബാധ മാത്രമാണെന്നും ഡോക്ടർ സ്ഥിരീകരിച്ചതായി സന്തോഷ് വർക്കി പറഞ്ഞു.
എന്നാല്‍ ഇത് റീച്ചിന് വേണ്ടിയുള്ള തന്ത്രമാണെന്നാണ് കമന്‍റ് ബോക്സ് പറയുന്നത്. എന്നാല്‍ തന്‍റെ സന്തോഷത്തിലും ജീവിതം തിരിച്ചുകിട്ടിയതിലും കമന്‍റ് ബോക്സ് കാണിക്കുന്ന അസഹിഷ്ണുതയിലെ വേദനയും സന്തോഷ് പങ്കുവെച്ചു.
















