മലയാളികള്‍ക്ക് സുപരിചിതനായ നടനും മിമിക്രി താരവുമാണ് ഉല്ലാസ് പന്തളം. ഫ്ലവേഴ്സി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് ഷോയുടെ ഭാഗമായശേഷമാണ് ഉല്ലാസ് പ്രേക്ഷകരുടെ മനം കവർന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോ വൈറലാവുകയാണ്. വീഡിയോയിലെ ഉല്ലാസിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തിരുവല്ലയിലെ വൈറ്റ് ഗോൾഡിന്റെ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയ താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
അവതാരകയും ഉല്ലാസിന്റെ സുഹൃത്തുമായ ലക്ഷ്മി നക്ഷത്രയും ഉദ്ഘാടനത്തിന് എത്തിയിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതുപോലെയാണ് ഉല്ലാസ് വിഡിയോയില്‍ കാണപ്പെടുന്നത്. ഇടതു കൈയ്ക്ക് സ്വാധീനം കുറവുള്ളതായും കാണപ്പെടുന്നു. താരം നടക്കുന്നത് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ്. കാറില്‍ കയറിയ ശേഷം വികാരഭരിതനായ ഉല്ലാസിനോട് ‘ചിരിച്ചുകൊണ്ട് പോകൂ ഉല്ലാസേട്ടാ…’ എന്ന് ലക്ഷ്മി നക്ഷത്ര പറയുന്നതും കേൾക്കാം. ലക്ഷ്മിയും വീഡിയോയിൽ വികാരഭരിതയായിട്ടാണ് കാണപ്പെടുന്നത്.
അടുത്തിടെ ഉല്ലാസിനെ സ്ട്രോക്ക് വന്നിരുന്നു. തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗത്തിന് ബലക്ഷയമുണ്ട്. നടക്കാൻ പരസഹായം വേണം. ശബ്ദത്തിൽ വ്യക്തമായി സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. വീഡിയോ കണ്ട് നിരവധി പേരാണ് നടന് പ്രാർത്ഥനകളും വേഗത്തിൽ സുഖം പ്രാപിച്ച് വീണ്ടും സ്റ്റേജിൽ സജീവമാകാൻ ആശംസകളും കുറിച്ചത്.
STORY HIGHLIGHT: what happened to actor ullas pandalam
















