നിരവധി ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനം കവർന്ന നടിയാണ് റിമ കല്ലിങ്കൽ. എന്നാൽ നിലപാടുകൾ തുറന്നു പറയുന്നതിന്റെ പേരിൽ റിമ പലപ്പോഴും ഇൻഡസ്ട്രിക്കുള്ളിലും പ്രേക്ഷകർക്കിടയിലും വിമർശിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ആളുകൾ തന്നെ മറന്നതായി തോന്നുന്നില്ലെന്നും ഇൻഡസ്ട്രിയുടെ ഉള്ളിലാണ് അത് സംഭവിച്ചതെന്നും തുറന്ന് പറഞ്ഞെത്തിയിരിക്കുകയാണ് താരം. ഇന്ത്യൻ എക്സ്പ്രസ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.
ആളുകളല്ല എന്നെ മറന്നത്, ഇൻഡസ്ട്രിയുടെ ഉള്ളിലാണ് അത് സംഭവിച്ചത്. ആളുകൾ എന്നെ മറന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ എവിടെപ്പോയാലും ആളുകളുടെ സ്നേഹം എനിക്ക് കിട്ടാറുണ്ട്. എന്റെ കയ്യിൽ പിടിച്ച് സംസാരിക്കുന്ന ആളുകളാണ് എവിടെ ചെന്നാലും. എനിക്ക് സ്നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യിൽ നിന്ന് കിട്ടിയിട്ടുള്ളൂ. ട്രോൾ കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ. അത് പോലും എനിക്ക് ടാർഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തിൽ തന്നെ ട്രോളുകൾ വരുമ്പോൾ, കുറച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോൾ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാൽ ഞാൻ ഒന്നും പറയണ്ട പോലും ആവശ്യമില്ല.’ റിമ പറഞ്ഞു.
സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി’ ആണ് റിമയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഒക്ടോബർ 16 ന് ചിത്രം തിയറ്ററുകളിലെത്തും. ഒക്ടോബർ 7ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ് ഈ ചിത്രം.
STORY HIGHLIGHT: rima kallingal says online trolls
















